കട്ടിയുള്ള പുരികം വേണോ? പരീക്ഷിക്കാം ഈ വഴികള്‍....

Published : Oct 29, 2018, 10:48 PM ISTUpdated : Oct 29, 2018, 10:51 PM IST
കട്ടിയുള്ള പുരികം വേണോ? പരീക്ഷിക്കാം ഈ വഴികള്‍....

Synopsis

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്

പുരികത്തിന്റെ ആകൃതിക്കനുസരിച്ചാണ് മുഖത്തിന്റെ സൗന്ദര്യം വിലയിരുത്തപ്പെടുകയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ? അത്രയും പ്രധാനമത്രേ പുരികം. പുരികം തീരെ കട്ടിയില്ലാത്തതിനാലും ഘടനയില്ലാത്തതിനാലും വലിയ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നവര്‍ വരെ ധാരാളമുണ്ട്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിക്കാനാകും. അവയേതെല്ലാമെന്ന് നോക്കാം.

ഒന്ന്... 

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്. പുറത്ത് പോകുന്നതിന് മുമ്പും, ചെറിയ ഇടവേളകളിലുമൊക്കെ കൃത്യമായി ചീകിയൊതുക്കുന്നത് പുരികത്തിന് നല്ല കട്ടിയും ആകൃതിയും തോന്നിക്കാന്‍ സഹായിക്കും. 

രണ്ട്... 

പുരികം അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്. ചിലര്‍ പ്ലംക്കിംഗിലൂടെയും പുരികം ഭംഗിയാക്കാറുണ്ട്. ഇവയെല്ലാം അവനവന്റെ താല്‍പര്യപ്രകാരമാണ് ഓരോരുത്തരും ചെയ്യാറ്. എന്നാല്‍ അധികം വണ്ണം കളയാത്ത രീതിയില്‍ പുരികം ത്രെഡ് ചെയ്യുന്നതിലൂടെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ക്കും കട്ടി തോന്നിക്കാന്‍ സഹായിക്കും. 

മൂന്ന്...

ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികമെഴുതുന്നത് മുമ്പെല്ലാം മേക്കപ്പിന്റെ ഭാഗം തന്നെയായിരുന്നു. ഇപ്പോള്‍ അത് അത്ര തന്നെ പ്രചാരത്തിലില്ല. എന്നാല്‍ ഐബ്രോ പെന്‍സിലോ ജെല്ലോ ഉപയോഗിച്ച് പുരികം ഒന്ന് മുകളിലൂടെ കളറ് ചെയ്യുന്നത് വളരെ നല്ലതാണ്. പുരികത്തിന് കട്ടിയും ഘടനയും ഉള്ളതായി തോന്നിക്കാന്‍ ഇത് സഹായിക്കും. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'