വിളര്‍ച്ച തടയാം, വണ്ണവും കുറയ്ക്കാം; കൂട്ടത്തില്‍ ഒന്ന് മുഖവും മിനുക്കാം...

By Web TeamFirst Published Oct 11, 2018, 9:23 PM IST
Highlights

വണ്ണം കൂടുതലുള്ളവരില്‍ പോലും പോഷകക്കുറവും വിളര്‍ച്ചയുമെല്ലാം കണ്ടേക്കാം. അതായത് ശരീരവണ്ണമെന്നത് ആരോഗ്യത്തിന്‍റെ അളവുകോലേ അല്ലെന്ന്. ഇനി വിളര്‍ച്ചയും ക്ഷീണവും മാറ്റാന്‍ ധാരാളം ഭക്ഷണം കഴിച്ചാലോ! അത് വീണ്ടും വണ്ണം കൂടാനേ ഉപകരിക്കൂ

കൃത്യമായ ഭക്ഷണവും, വിശ്രമവും ഇല്ലാതെയുള്ള ജീവിതരീതികള്‍ നമ്മുടെ ശാരീരികാരോഗ്യത്തെ വളരെ മോശമായി ബാധിച്ചുകൊണ്ടിരിക്കുന്നു. മുമ്പത്തെക്കാള്‍ അധികം 'വിളര്‍ച്ച'യും അമിതവണ്ണവും നമുക്കിടയില്‍ സാധാരണമാകുന്നുണ്ട്. ചിട്ടയായ ജീവിതം കൊണ്ട് ഇതിനെ മാറ്റിമറിക്കാനൊന്നും തിരക്കുകള്‍ക്കിടയില്‍ നമുക്ക് കഴിയണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാനാകുന്ന ചില പൊടിക്കൈകളാണ് ഏക ആശ്രയമാകുന്നത്. 

നേരത്തേ സൂചിപ്പിച്ചത് പോലെ വണ്ണം കൂടുതലുള്ളവരില്‍ പോലും പോഷകക്കുറവും വിളര്‍ച്ചയുമെല്ലാം കണ്ടേക്കാം. അതായത് ശരീരവണ്ണമെന്നത് ആരോഗ്യത്തിന്‍റെ അളവുകോലേ അല്ലെന്ന്. ഇനി വിളര്‍ച്ചയും ക്ഷീണവും മാറ്റാന്‍ ധാരാളം ഭക്ഷണം കഴിച്ചാലോ! അത് വീണ്ടും വണ്ണം കൂടാനേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ ബുദ്ധിപരമായി വേണം ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ. 

ഇതിനെയെല്ലാം ചെറുക്കാന്‍ വീട്ടില്‍ പയറ്റാവുന്ന പല മാര്‍ഗങ്ങളുമുണ്ട്. അതിലേറ്റവും ഫലവത്തായതും ലളിതമായതുമായ മാര്‍ഗമാണ് ഇനി പറയുന്നത്. വീട്ടില്‍ എപ്പോഴും രണ്ട് ചെറുനാരങ്ങ കരുതുക. എന്തിനെന്നല്ലേ?

നമ്മള്‍ സാധാരണഗതിയില്‍ മനസ്സിലാക്കുന്നതിലും അധികം ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് ഉദരരോഗങ്ങള്‍ ഉള്‍പ്പെടെ പല ശാരീരിക വിഷമതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നത്. 

രക്തത്തില്‍ ഇരുമ്പിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. ഇവിടെയാണ് ചെറുനാരങ്ങയുടെ പ്രാധാന്യം. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പിന്‍റെ അംശത്തെ വലിച്ചെടുക്കാന്‍ ചെറുനാരങ്ങ സഹായിക്കുന്നു. ഇത് ക്രമേണ വിളര്‍ച്ചയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നു.
  
അമിതവണ്ണമുള്ളവര്‍ക്കാണെങ്കില്‍ വണ്ണം കുറയ്ക്കാനും ചെറുനാരങ്ങയെ ആശ്രയിക്കാവുന്നതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ചെറുനാരങ്ങ നീരും അല്‍പം തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. വണ്ണം കുറയ്ക്കാന്‍ മറ്റ് വിദ്യകള്‍ ചെയ്യുന്നതിനൊപ്പം ഏറ്റവും ലളിതമായി പരീക്ഷിക്കാവുന്ന ഒരു കുറുക്കുവഴിയാണിത്. 

ഇതിനെല്ലാം പുറമേ തൊലിയുടെ മിനുപ്പിനും വൃത്തിയ്ക്കും ചെറുനാരങ്ങ അത്യുത്തമം തന്നെ. ഏതെങ്കിലും പ്രകൃതിദത്തമായ ഫേസ്പാക്കിന്‍റെ കൂടെയോ, അല്ലാതെയോ ഒക്കെ ചെറുനാരങ്ങ മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവിന്‍റെ പാടുകളും മുഖത്തെ മറ്റ് കറുത്ത കലകളും നീക്കാനും ചെറുനാരങ്ങനീര് ഉചിതം തന്നെ. 

click me!