രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെ തുമ്മാറുണ്ടോ; എങ്കിൽ ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Dec 7, 2018, 10:11 AM IST
Highlights

രാവിലെയുള്ള തുമ്മലിനെ പലരും നിസാരമായാണ് കാണുന്നത്. അലർജിയുള്ളവരിലാണ് രാവിലെ എഴുന്നേറ്റ ഉടന്‍ തുമ്മൽ ഉണ്ടാകുന്നത്. തുമ്മൽ കൂടിയാൽ പിന്നെ അത് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും.

ചില ആളുകളിൽ രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടാകാറുണ്ട്. രാവിലെയുള്ള തുമ്മലിനെ ഇന്ന് പലരും നിസാരമായാണ് കാണാറുള്ളത്.  ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റ്‌ വരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് രാവിലെ ഈ തുമ്മല്‍ അനുഭവപ്പെടുന്നത്. അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്. 

അലർജിയുള്ളവരിലാണ് രാവിലെ എഴുന്നേറ്റ ഉടന്‍ തുമ്മൽ ഉണ്ടാകുന്നത്. തുമ്മൽ കൂടിയാൽ പിന്നെ അത് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. ഇത് ശ്വാസമുട്ടലിനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രാവിലെയുള്ള തുമ്മൽ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. 

തേൻ...

തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കും.

പുതിനച്ചെടി...

 ധാരാളം ഒൗഷധ​ഗുണങ്ങളുള്ള ഒന്നാണ് പുതിനച്ചെടി. പുതിനാ ജലദോഷം, ചുമ എന്നിവ അകറ്റാൻ മാത്രമല്ല മുറിവുണ്ടായാൽ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂൺ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അൽപം തേനും ചേർത്ത് കഴിച്ചാൽ തുമ്മൽ കുറയ്ക്കാനാകും.

ഇഞ്ചി...

 ജലദോഷം, ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റാൻ വളരെ നല്ലതാണ്.

ഏലയ്ക്ക...

ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേർത്ത് കഴിക്കുന്നത് തുമ്മൽ അകറ്റാൻ നല്ലതാണ്. 

തുളസിയില...

 ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും.

ചെറുനാരങ്ങ...

 ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക.

 

click me!