Latest Videos

കൊതുക് കടിച്ച പാടുകള്‍ മാറ്റാന്‍..

By Web TeamFirst Published Aug 2, 2018, 12:09 PM IST
Highlights

കൊതുക് ഒരു വല്ലാത്ത ജീവിയാണ്. കൊതുക് മൂലം പല തരത്തിലുളള രോഗങ്ങള്‍ വരാം. കൊതുക് കടിയും നിസാരമായി കാണരുത്.   കൊതുക് കടിയുടെ പാട് പലര്‍ക്കും ഒരു പ്രശ്നമാകാം. അവ മാറ്റാന്‍ ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങൾ നോക്കാം. 

കൊതുക് ഒരു വല്ലാത്ത ജീവിയാണ്. കൊതുക് മൂലം പല തരത്തിലുളള രോഗങ്ങള്‍ വരാം. കൊതുക് കടിയും നിസാരമായി കാണരുത്. കൊതുക് കടിയുടെ പാട് പലര്‍ക്കും ഒരു പ്രശ്നമാകാം. അവ മാറ്റാന്‍ ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങൾ നോക്കാം.

കൊതുക് കടിച്ചിടത്ത് തണുത്ത വെള്ളം ഒഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ നേർത്ത തുണിയിൽ ഒരു കഷണം ഐസ് പൊതിഞ്ഞ് കൊതുകിന്റെ കുത്തേറ്റ ഭാഗത്ത് വെക്കുക. കൊതുക് കടിച്ച് പാടുകള്‍ മാറികിട്ടും. ചൂട് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മുറിവിൽ പുരട്ടുന്നതും നല്ലതാണ്. ചിലര്‍ക്ക് കൊതുകിന്‍റെ കടി വലിയ മുറിവ് ഉണ്ടാക്കും.  മുറിവുണക്കാന്‍ തേന്‍ ഇടുന്നത് നല്ലതാണ്.  

കൊതുക് പരത്തുന്ന രോ​ഗങ്ങൾ ചെറുതല്ല. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. കൊതുകുകളെ തുരത്താന്‍ പല തരത്തിലുളള വഴികളുണ്ട്.  കത്തിച്ച ചിരട്ട 6-7 മിനിറ്റ് മുറിയിൽ പുകയാൻ വിടണം. മുറിയിൽ അല്പനേരം കർപ്പൂരം പുകക്കുന്നതും കൊതുകുകളെ അകറ്റാൻ നല്ലതാണ്. മണ്ണെണ്ണ ഒരു കൊതുക് നിവാരിണിയാണ്. അതുപോലെ തന്നെ കർപ്പൂരവുമായി ചേർത്ത് മുറിയിൽ തളിക്കുകയാണെങ്കിൽ കൊതുകിൽ നിന്ന് സുരക്ഷ ലഭിക്കും. 

click me!