പാദങ്ങൾ ഭംഗിയാക്കാം; വീട്ടിൽ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ...

By Web TeamFirst Published Nov 25, 2018, 12:27 PM IST
Highlights

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. 

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തത്വത്തിന്‍റെ കൂടി പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്​പായിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാൽ വീട്ടിൽ ലളിതമായി ചെയ്യാവുന്ന പല മാര്‍ഗങ്ങളുണ്ട്.  

നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം. 

click me!