
ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍ . കാലുകളിലാണ് വെരിക്കോസ് വെയിന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. അധിക നേരം നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്ന കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയിന്‍ വരുന്നത്.
ചിലര്‍ക്ക് കാലുകളില്‍ വേദന വരാം. ശരിയായ രീതിയില്‍ ചികിത്സ എടുത്താല്‍ ഭേദമാവുകയും ചെയ്യും. വെരിക്കോസ് വെയിന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റിയ ചില വഴികള്‍ ഉണ്ട്.
വെരിക്കോസ് വെയിനുളളയിടത്ത് ദിവസവും മൂന്ന് തവണ തക്കാളി ജ്യൂസ് പുരട്ടുക. രണ്ട് മാസം കൊണ്ട് വ്യത്യാസം അറിയാന്‍ കഴിയും. ശ്രദ്ധിക്കേണ്ട കാര്യം തക്കാളിയുടെ അരി കളയരുത്. ഞരമ്പുകള്‍ക്ക് ബലം കൊടുക്കാനുളള കഴിവ് അവയ്ക്കുണ്ട്.
ഇതുപോലെ വെരിക്കോസ് വെയിന്‍ മാറാനുളള വഴികള്‍ അറിയാന്‍ ഈ വീഡിയോ കാണുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam