ശരീരത്തിന്റെ ഒരു വശത്ത് മാത്രം തളര്‍ച്ച തോന്നുന്നതും തല കറങ്ങുന്നതും....

Published : Oct 26, 2018, 04:53 PM IST
ശരീരത്തിന്റെ ഒരു വശത്ത് മാത്രം തളര്‍ച്ച തോന്നുന്നതും തല കറങ്ങുന്നതും....

Synopsis

ശരീരത്തിന്റെ ഒരു വശത്ത് മാത്രം തോന്നുന്ന തളര്‍ച്ചയും തല കറക്കവും തലവേദനയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കരുതലെടുക്കണം. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും തോന്നുന്നുണ്ടോയെന്ന് സ്വയം ഇടയ്ക്കിടെ പരിശോധിക്കണം  

ക്ഷീണവും തളര്‍ച്ചയുമെല്ലാം നിത്യജീവിതത്തില്‍ പല കാരണങ്ങള്‍ കൊണ്ട് നമുക്ക് വന്നുപോകാറുണ്ട്. വിവിധ അസുഖങ്ങളുടെ ലക്ഷണം കൂടിയാണ് ക്ഷീണം തോന്നുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തിയേക്കും. 

അതിനൊരു ഉദാഹരണമാണ് ശരീരത്തിന്റെ ഒരു വശത്ത് മാത്രം തോന്നുന്ന തളര്‍ച്ചയും തല കറക്കവും തലവേദനയും. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കരുതലെടുക്കണം. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും തോന്നുന്നുണ്ടോയെന്ന് സ്വയം ഇടയ്ക്കിടെ പരിശോധിക്കണം. കാരണം പക്ഷാഘാതത്തിന്റെ സാധ്യതകളാണ് ഇവ സൂചിപ്പിക്കുന്നത്. 

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍...

-ശരീരത്തിന്റെ ഒരു വശം മാത്രം തളരുന്നതായി തോന്നുന്നത്. 
-ഓരോ അവയവങ്ങളിലും തളര്‍ച്ച തോന്നുന്നത്. അതായത് കയ്യോ കാലോ ഒക്കെ തളര്‍ന്നുപോകുന്നതായി തോന്നുന്നത്.
-മുഖം ഭാരം വന്ന് തൂങ്ങിപ്പോകുന്നതായി തോന്നുന്നത്. 
-പെട്ടെന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്. 
-സംസാരിക്കുമ്പോള്‍ തന്നെ വ്യക്തതയില്ലാതാകുന്നത്.
-കാഴ്ചക്കുറവ്. ഇത് പ്രധാനമായും രണ്ട് രീതിയില്‍ സംഭവിക്കാം ഒരു കണ്ണിന് മാത്രമായോ രണ്ട് കണ്ണുകള്‍ക്കുമോ ഉണ്ടാകാം. 
-തലകറക്കവും തലവേദനയും വരുന്നത്. 
-നടക്കാന്‍ കഴിയാതിരിക്കുന്നത്.

ഇവയെല്ലാം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണെങ്കിലും എല്ലാം ഒരു രോഗിയില്‍ പ്രകടമായിക്കോളണമെന്നില്ല. എങ്കിലും ലക്ഷണങ്ങള്‍ ഉള്ളതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്. മുന്‍കൂട്ടി കണ്ടെത്തിയാല്‍ ആവശ്യമായ ചികിത്സയിലൂടെ ഒരു പരിധി വരെ പക്ഷാഘാതത്തെ തടയാനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!