വിചിത്രമായ ആചാരം പിന്തുടര്‍ന്ന് വരണാസിയിലെ ലൈംഗിക തൊഴിലാളികള്‍

Web Desk |  
Published : Mar 26, 2018, 06:56 PM ISTUpdated : Jun 08, 2018, 05:48 PM IST
വിചിത്രമായ ആചാരം പിന്തുടര്‍ന്ന് വരണാസിയിലെ ലൈംഗിക തൊഴിലാളികള്‍

Synopsis

പാപമോചനത്തിനായി വിചിത്രമായ ആചാരം പിന്തുടര്‍ന്ന് വരണാസിയിലെ ലൈംഗിക തൊഴിലാളികള്‍

വരണാസി:  പാപമോചനത്തിനായി വിചിത്രമായ ആചാരം പിന്തുടര്‍ന്ന് വരണാസിയിലെ ലൈംഗിക തൊഴിലാളികള്‍. അടുത്ത ജന്മത്തില്‍ എങ്കിലും മോക്ഷം ലഭിക്കണം എന്ന പ്രതീക്ഷയിലാണ് ഏതാണ്ട് 450 കൊല്ലം പഴക്കമുള്ള ആചാരം ഇവര്‍ ആചരിക്കുന്നത് എന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. . ഒരു രാത്രി മുഴുവന്‍ ശ്മശാന ഭൂമിയില്‍ നൃത്തം ചെയ്യുകയാണവര്‍. വരണാസിയിലെ പ്രശസ്തമായ മണികര്‍ണിക ശ്മശാനത്തിലാണ് അവര്‍ ഈ ആചാരം അനുഷ്ഠിക്കുന്നത്. 

രജപുത്ര രാജാവായിരുന്നു മാന്‍ സിംഗിനോടുള്ള പ്രാര്‍ത്ഥനയാണ്  ശ്മശാന ഭൂമിയില്‍ നൃത്തം.ഇദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി ഈ ആചാരം ചൈത്ര മാസത്തിലെ നവരാത്രി നാളുകളിലെ അഞ്ചാം നാള്‍ മുതല്‍ ഏഴാം നാള്‍ വരെസംഗീതപരിപാടി നടക്കും. ഒമ്പതാം നാള്‍ രാത്രിയാണ് സംഗീതത്തിന്‍റെ അകമ്പടിയോടെ അഭിസാരിമാരുടെ നൃത്തം അരങ്ങേറുക. 

തങ്ങളുടെ പ്രവൃത്തികളില്‍ മോക്ഷം പ്രാപിക്കുന്നതിനു എല്ലാ വര്‍ഷവും ഇവിടെ എത്തി ആചാരത്തില്‍ പങ്കെടുക്കാറുണ്ടെന്ന് ഒരു അഭിസാരിക പറയുന്നു. ഇത് വളരെ പാരമ്പര്യമുള്ള ആചാരമാണെന്ന് മഹാഷംഷാന്‍ നാഥ് ക്ഷേത്ര ഭാരവാഹി ഗുല്‍ഷന്‍ കപൂര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്