
അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം.
നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്. രാവിലെ നാരങ്ങാ വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയും. രാവിലെ വെറുംവയറ്റിലാണ് കുടിക്കേണ്ടത്.
തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര് കലർത്തി കുടിച്ചുനോക്കൂ. ശരീരത്തിന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ. അതിന് ഏറ്റവും മികച്ചത് നാരങ്ങാ വെള്ളം തന്നെയാണ്. രാവിലെ ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തിൽ തുടങ്ങുന്നത് നിങ്ങളുടെ മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam