ആസ്മയുള്ളവർ മഞ്ഞൾ ചായ കുടിച്ചാൽ

By Web TeamFirst Published Aug 8, 2018, 3:27 PM IST
Highlights
  • അലർജി പലരെയും അലട്ടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. അലര്‍ജി തുടരെയുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്.

അലർജി പലരെയും അലട്ടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. അലര്‍ജി തുടരെയുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്.  അലര്‍ജി പലപ്പോഴും ആസ്‌മയിലേക്ക് നയിക്കാറുണ്ട്‌.അന്തരീക്ഷത്തിലുള്ള പൂമ്പൊടികള്‍, പൊടികള്‍, എന്നിവ ആസ്‌മയ്‌ക്ക്‌ കാരണമാകാം. 

ആസ്‌മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. 

ട്യൂമറിക് ടീ അലർജി ശമിക്കാൻ നല്ലതാണ്. വളരെ ലളിതമായി തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ട്യൂമറിക് ടീ അഥവാ മഞ്ഞൾ ചായ. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
 

click me!