അടുക്കളയിലെ ഈ വസ്തുക്കളെ സൂക്ഷിക്കുക

Web Desk |  
Published : Apr 17, 2018, 03:50 PM ISTUpdated : Jun 08, 2018, 05:49 PM IST
അടുക്കളയിലെ ഈ വസ്തുക്കളെ സൂക്ഷിക്കുക

Synopsis

അടുക്കളയില്‍ നിന്നും രോഗം വരുന്നതെങ്ങനെയെന്ന് നോക്കാം.

ആരോഗ്യമുളള ജീവിതരീതി നമ്മളില്‍ ആരോഗ്യം നിലനിര്‍ത്തും.  രോഗങ്ങള്‍ വരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. രോഗങ്ങള്‍ വരുന്നത് പലപ്പോഴും പലതരത്തിലുളള ബാക്ടീരിയകള്‍ വഴിയാണ്. അതിനാല്‍ ബാക്ടീരിയകള്‍ വരാതെ നോക്കണം.  ബാക്ടീരിയകള്‍ കൂടുതലായി കാണുന്നത് അടുക്കളകളിലെ വസ്തുക്കളിലാണ്. പഴകിയ പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യമാംസാദികൾ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ളത് മാരകമായ ബാക്ടീരിയകളാണ്.  അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാൻ അത്യാവിശ്യമാണ്. അടുക്കളയില്‍ നിന്നും രോഗം വരുന്നതെങ്ങനെയെന്ന് നോക്കാം. 

1. ടൗ​വ​ല്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന  ടൗ​വ​ലില്‍ ബാക്ടീരിയകള്‍ കൂടുതലാകും. കാരണം പല തരത്തലുളള ഭക്ഷണങ്ങള്‍ പാചകം ചെയ്തിട്ടും പാത്രം കഴുകിട്ടും ഒക്കെ എപ്പോഴും തുടക്കുന്നത് ഇത്തരത്തിലുളള ടൗ​വ​ലുകളില്‍ ആയിരിക്കുമല്ലോ. അതിനാല്‍ ഇവ ദിവസവും കഴുകി ഉപയോഗിക്കുക.  

2. ഫ്രിഡ്ജ്

ബാക്ടീരിയകള്‍ കൂടുതലായി കാണുന്ന ഒരു വസ്തുവാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിന്റെ അടിഭാഗത്തുള്ള പച്ചക്കറികളാണ് ആദ്യം അഴുകി തുടങ്ങുക. ഇങ്ങനെ ചീഞ്ഞ പച്ചക്കറികൾ, പഴവർഗ്ഗങ്ങളിലൂടെ ബാക്ടീരിയകൾ ഫ്രിഡ്ജ് മുഴുവൻ വ്യാപിക്കും. അതിനാല്‍ മാസത്തിലൊരിക്കൽ ഈ ബോക്സുകളെ വ്യത്തിയാക്കുക. 

3. ചപ്പാത്തി പലക 

ചപ്പാത്തി പലക തടികൊണ്ടുള്ളതായാൽ ഇതിൽ കൃമികൾ അധികം ഉണ്ടാവും. അതിനാല്‍ ചപ്പാത്തി പലക വെളളത്തില്‍ കഴുകി ഉണക്കി സൂക്ഷിക്കുക. 

4. വാട്ടർടാപ്പ് 

അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളിൽ മിക്കവരും ഫിൽട്ടർ ഘടിപ്പിച്ചിട്ടുണ്ടാവും. അതാരും വ്യത്തിയാക്കില്ല എന്നുമാത്രമല്ല ധൃതിയിൽ പാചകം ചെയ്ത കൈകൊണ്ടുതന്നെ ടാപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും ചെയ്യുമ്പോള്‍ ബാക്ടീരിയകള്‍ കൂടുതലായി കാണാം. അതുകൊണ്ട് ടാപ്പും വ്യത്തിയാക്കുക. 

5. പാത്രം തേയ്ക്കുന്ന സ്ക്രബ്ബർ 

ഏറ്റവുമധികം ബാക്ടീരിയാകൾ ഉള്ള ഒരു വസ്തുവാണ് സ്ക്രബ്ബർ. പാത്രങ്ങൾ കഴുകിയശേഷം സ്ക്രബ്ബറിനേയും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇടയ് ക്കിടെ സ്ക്രബ്ബറുകൾ മാറ്റുന്നതും നല്ലതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തിൽ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താം; ഈ ശീലങ്ങൾ പതിവാക്കൂ
ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ