
പാമ്പുകളെ ഭയമില്ലാത്തവരുണ്ടാകില്ല. ചിലര്‍ക്കാകട്ടെ പാമ്പിനെ കണ്ടാല്‍ അതിനെ ഉപദ്രവിക്കാതെ പറ്റില്ല. എന്നാല്‍ മറ്റ് ചിലര്‍ വളരെ ആര്‍ജവത്തോടെ പാമ്പുകളെ നേരിടുകയും ചെയ്യും. അത്തരത്തിലുളള ഒരു ധൈര്യശാലിയാണ് ഫ്ലോറിഡയിലെ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥയായ എമിലി ഷാ എന്ന യുവതി.
എമിലി വളരെ സാഹസികമായി ഒമ്പതടി നീളമുളള അനാക്കോണ്ടയെ പിടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. മറ്റ് പുരുഷ ഉദ്യോഗസ്ഥര്‍ പോലും മടിച്ചുനിന്ന സമയത്താണ് എമിലി അനാക്കോണ്ടയെ സൂത്രത്തില്‍ പിടിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെയാണ് തന്‍റെ ഫേയ്സ്ബുക്കിലൂടെ വീഡിയോ പങ്ക് വെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam