വിശ്വസുന്ദരിമാർ കണ്ടുമുട്ടിയപ്പോൾ; വീഡിയോ വൈറൽ

By Web DeskFirst Published Dec 1, 2017, 5:55 PM IST
Highlights

ലോകസുന്ദരിപ്പട്ടം ചൂടിയ മാനുഷി ചില്ലർ മുൻ മിസ്​ യൂനിവേഴ്​സ്​ സുസ്​മിത സെന്നിനെ വിമാനയാത്രക്കിടെ കണ്ടുമുട്ടിയ വീഡിയോ വൈറൽ. 1994ൽ മിസ്​യൂനിവേഴ്​സ്​ പട്ടം ചൂടിയ സുസ്​മിത മാനുഷിയുടെ നേട്ടത്തിൽ അഭിനന്ദനമറിയിച്ച്​ ട്വിറ്ററിൽ കുറിക്കുകയും ചെയ്​തിരുന്നു. രണ്ട്​ വിശ്വസുന്ദരിമാരുടെ കൂടിക്കാഴ്​ചയുടെ വീഡിയോ ഇരുവരുടെയും ആരാധകർക്കും സുഹൃത്തുക്കൾക്കും ആവേശമായി മാറി.

എ​ന്‍റെ ജന്മദിനം മാനുഷി എന്നെന്നും ഒാർക്കുന്നതാക്കി മാറ്റിയെന്നാണ്​ സുസ്​മിത കുറിച്ചത്​. നീ ജനിച്ചത്​ മഹത്വത്തിന്​ വേണ്ടിയാണ്​. 2017 ലെ ലോക സുന്ദരിപ്പട്ടം നീ പിടിച്ചെടുത്തിരിക്കുന്നു.  നിന്‍റെ പുഞ്ചിരി ഞാൻ ഒാർക്കുന്നു. അത്​ എ​ന്‍റേത്​ കൂടിയാണ്​. ലോകത്തിന്​ പ്രചോദനമാകുന്ന നി​ന്‍റെ പ്രയാണത്തിൽ അതിയായ സന്തോഷം എന്നും സുസ്​മിത ട്വിറ്ററിൽ പങ്കുവെച്ചു. സുസ്​മിതയുടെ ആരാധകരുടെ പേജിലും യൂട്യൂബിലുമായി വീഡിയോ വൈറലായി. 

 

 

Sush & Miss Word 2017 Manushi Chhillar❤️✈️ #sushmitasen #manushichillar

A post shared by Sushmita Sen Fanpage (@voguesush) on Nov 26, 2017 at 7:58am PST

 

67-ാമത് എഡിഷന്‍ ലോകസുന്ദരിപ്പട്ടമാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരിയാനക്കാരി മാനുഷി ചില്ലര്‍ നേടിയത്. ആറാം തവണയാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. 

1994ൽ മിസ് യൂണിവേഴ്സായിരുന്നു  സുസ്മിത സെന്‍. സുസ്മിത സെൻ മോഡലിംഗ്,സിനിമ രംഗങ്ങളിലും ജീവകാരുണ്യമേഖലയിലും ചുവടുറപ്പിച്ചു. 

 

 

click me!