മുഖസൗന്ദര്യത്തിന് തണ്ണിമത്തന്‍ ഫേസ് പാക്ക്

By Web TeamFirst Published Sep 17, 2018, 10:24 PM IST
Highlights

മുഖസൗന്ദര്യത്തിന് ഉത്തമമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 99% ശതമാനവും വെളളമാണ്. അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്. വാടിയ ചർമത്തിന് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും. 

തണ്ണിമത്തന്‍ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍ ഫേസ് പാക്ക്. തണ്ണിമത്തന്‍ ഫേസ് പാക്ക് പലരീതിയില്‍‌ ഉണ്ടാക്കാം. 

തണ്ണിമത്തന്‍ ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ?

1. ഒരു ടീസ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസ് എടുത്ത് അതില്‍ അല്‍പ്പം തൈര് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് മൃദത്വം നല്‍കും. 

2. തണ്ണിമത്തന്‍റെ നീരില്‍ ഒരു ടീസ്പൂണ്‍ ആവക്കാഡോ കലര്‍ത്തി മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കും. 

3. ഒരു ടീസ്പൂണ്‍ തണ്ണിമത്തന്‍ നീരില്‍ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കിയത് മിശ്രിതമാക്കുക. ഇവ മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കും. 

4. തണ്ണിമത്തനില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. 

click me!