
ശരീരഭാരം പെട്ടെന്ന് കുറയുന്നത് ക്യാന്‍സര്‍ വരാനുളള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ശരീരഭാരം കുറയുന്നത് വൻകുടലിലെയും മലാശയത്തിലെയും അർബുദ പാൻക്രിയാറ്റിക് കാൻസർ, റീനൽ കാൻസർ ഇവയ്ക്കുള്ള കാരണങ്ങളിൽ രണ്ടാമത്തേത് ആണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ശരീരഭാരം പെട്ടെന്നു കുറഞ്ഞ അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകളിൽ 6.7 ശതമാനവും പുരുഷന്മാരിൽ 14.2 ശതമാനവും ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam