അന്ന്‌ 145 കിലോ, ഇന്ന്‌ 91 കിലോ; ഈ ചെറുപ്പക്കാരന്‍ ആറ്‌ മാസം കൊണ്ട്‌ കുറച്ചത്‌ 54 കിലോ

By Web TeamFirst Published Jan 24, 2019, 1:41 PM IST
Highlights

23 കാരനായ ആര്‍ഷ്‌ദീപ്‌ ആറ്‌ മാസം കൊണ്ട്‌ 54 കിലോയാണ്‌ കുറച്ചത്‌. 145 കിലോയായിരുന്നു ആര്‍ഷ്‌ദീപിന്റെ ഭാരം. എന്നാല്‍ ഈ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ഭാരം 91കിലോ ആണ്. ഭക്ഷണം ക്യത്യമായി നിയന്ത്രിച്ചത് കൊണ്ടാണ്‌ ശരീരഭാരം കുറയ്‌ക്കാനായതെന്ന്‌ ആര്‍ഷ്‌ദീപ്‌ പറയുന്നു. 

ആര്‍ഷ്‌ദീപ്‌ എന്ന ചെറുപ്പക്കാരന്‌ അമിതവണ്ണം കാരണം പുറത്ത്‌ പോകാന്‍ മടിയായിരുന്നു. അമിതവണ്ണം ആര്‍ഷ്‌ദീപിനെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്‌. ശരീരഭാരം കൂടിയപ്പോള്‍ രക്തസമ്മര്‍ദ്ദമാണ്‌ ആര്‍ഷ്‌ദീപിനെ ആദ്യം പിടിപെട്ട അസുഖം. പലരും കളിയാക്കിയതിനെ തുടര്‍ന്ന്‌ 23കാരനായ ആര്‍ഷ്‌ദീപ്‌ ആറ്‌ മാസം കൊണ്ട്‌ 54 കിലോയാണ്‌ കുറച്ചത്‌. 145 കിലോയായിരുന്നു ആര്‍ഷ്‌ദീപിന്റെ ഭാരം. എന്നാല്‍ ഈ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ഭാരം 91 കിലോ ആണ്. ഭക്ഷണം ക്യത്യമായി നിയന്ത്രിച്ചത് കൊണ്ടാണ്‌ ശരീരഭാരം കുറയ്‌ക്കാനായതെന്ന്‌ ആര്‍ഷ്‌ദീപ്‌ പറയുന്നു. 

ബിപി ശരീരത്തെ കാര്യമായി ബാധിച്ചു. വണ്ണം കൂടിയപ്പോള്‍ ഡോക്ടറിനെ കാണുകയായിരുന്നുവെന്ന്‌ ആര്‍ഷ്‌ദീപ്‌ പറഞ്ഞു. ഡോക്ടറിനെ കണ്ട്‌ അടുത്ത ദിവസം തന്നെ ആര്‍ഷ്‌ദീപ്‌ ജിമ്മില്‍ പോയി തുടങ്ങി. ഓട്‌സും മുട്ടയുടെ വെള്ളയുമായിരുന്നു രാവിലെ കഴിച്ചിരുന്നത്‌. പ്രഭാതഭക്ഷണം 8 മണിക്ക്‌ മുമ്പ്‌ തന്നെ കഴിച്ചിരുന്നു. ഇടനേരങ്ങളില്‍ വിശപ്പ്‌ വരുമ്പോള്‍ വെള്ളമാണ്‌ പ്രധാനമായും കുടിച്ചിരുന്നത്‌. മറ്റ്‌ സ്‌നാക്ക്‌സ്‌ ഒന്നും തന്നെ കഴിക്കിലായിരുന്നുവെന്ന്‌ ആര്‍ഷ്‌ദീപ്‌ പറഞ്ഞു. ഉച്ചയ്‌ക്ക്‌ ചപ്പാത്തി പയറുവര്‍ഗങ്ങള്‍ ചേര്‍ത്ത്‌ കഴിക്കാറാണ്‌ പതിവ്‌.

രാവിലെ 30 മിനിറ്റുള്ള നടത്തം. അതായിരുന്നു ആര്‍ഷ്‌ദീപിന്റെ വ്യായാമം എന്ന്‌ പറയുന്നത്‌. രാവിലെയുള്ള നടത്തം ശരീരത്തില്‍ മെറ്റബോളിസം കൂട്ടാന്‍ സഹായിച്ചു. ഉപ്പ്‌ ചേര്‍ക്കാതെയാണ്‌ ഭക്ഷണങ്ങളെല്ലാം കഴിച്ചിരുന്നതെന്ന്‌ ആര്‍ഷ്‌ദീപ്‌ പറയുന്നു. അത്താഴത്തിന്‌ ചോറ് പൂർണമായും ഒഴിവാക്കിയിരുന്നു. പകരം രണ്ട്‌ ചപ്പാത്തിയോ ഓട്‌സോ ആണ്‌ കഴിച്ചിരുന്നത്‌. വണ്ണം കുറഞ്ഞപ്പോള്‍ ശരീരത്തിന്‌ വന്ന മാറ്റം ചെറുതൊന്നുമല്ല. തടി കുറയ്‌ക്കാന്‍ പ്രധാനമായും വേണ്ടത്‌ ക്ഷമയാണെന്ന്‌ ആര്‍ഷ്‌ദീപ്‌ പറയുന്നു. 

click me!