അമിതമായി തക്കാളി കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരാം

By Web DeskFirst Published May 5, 2018, 11:40 AM IST
Highlights
  • ഏറെ ഔഷധഗുണമുള്ള തക്കാളിക്ക്  ചില മോശം സ്വഭാവങ്ങളുമുണ്ട്. 

തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ലോകത്ത് എമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയാണ് തക്കാളി. സ്പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ തക്കാളിയേറ് ഒരു ഉത്സവം തന്നെയാണ്. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും.  തക്കാളി കഴിക്കുന്നത് കൊണ്ട്  പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. 

വ്യക്കയിലെ കല്ല്​ തടയുന്നതിനും മുടി വളർച്ചക്കും തക്കാളി ദിവ്യ ഒൗഷധം പോലെയാണ്​. എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി കാഴ്‌ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. പുരുഷൻമാർ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ് . അതിൽ പ്രധാനമാണ് തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ ത്വക്ക് കാൻസർ സാധ്യത തടയും എന്നുളളത്. ദിവസവും തക്കാളി കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ് അതോടൊപ്പം ത്വക്ക് കാൻസറിനെ ഒരു പരിധി  വരെ ഇത് തടയുകയും ചെയ്യും. 

അതേസമയം എന്തും അധികം കഴിക്കാന്‍ പാടില്ല എന്നാണല്ലോ... ഏറെ ഔഷധഗുണമുള്ള തക്കാളിക്ക്  ചില മോശം സ്വഭാവങ്ങളുമുണ്ട്. 

1. വയറിളക്കം

തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും. അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്ന കൊണ്ടാണ് വയറിളക്കം ഉണ്ടാകുന്നത്. 

2. വൃക്കയിലെ കല്ല് 

തക്കാളി അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം. തക്കാളിയില്‍  കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ടാണ് വൃക്കയിലെ കല്ല് ഉണ്ടാകുന്നത്. 

3. ലൈംഗിക പ്രശ്നങ്ങള്‍

പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമായേക്കാം.

4. മുട്ടുവേദന 

തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണം ആകുന്നത്. 

5. അലര്‍ജി 

 തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം. 

click me!