
ജോലി തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും മിക്കവർക്കും സമയം കിട്ടാറില്ല. തിരക്ക് കാരണം ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കുന്നവരാണ് ഇന്ന് അധികവും. ഉച്ചഭക്ഷണം മുടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
തിരക്കുകളുടെ പേരില്‍ ഉച്ചയൂണ് വേണ്ടെന്നു വയ്ക്കുന്നവർ ചില ദോഷവശങ്ങളെ കുറിച്ചും അറിയണം. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിലെ ഷുഗര്‍ നില ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്. ശരീരം തളരുക, തലചുറ്റി വീഴുക, ഛർദ്ദിക്കാൻ തോന്നുക ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ചെയ്യുന്ന ജോലിയിൽ ശ്രദ്ധക്കുറവും ഉണ്ടാകാം. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോൾ അമിതവിശപ്പ് ഉണ്ടാകാം.
ഒരുനേരം ആഹാരം ഒഴിവാക്കുമ്പോള്‍ പിന്നീട് അമിതമായി വിശപ്പ് തോന്നുകയും അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യുന്ന പതിവുണ്ട് ചിലര്‍ക്ക്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ഉച്ചയ്ക്ക് അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. ഉച്ചഭക്ഷണത്തിൽ അൽപം തെെര് ചേർക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam