ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

Published : Dec 14, 2018, 05:04 PM ISTUpdated : Dec 14, 2018, 05:09 PM IST
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന  ആരോ​ഗ്യപ്രശ്നങ്ങൾ

Synopsis

ഒരു നേരത്തെ ആഹാരം ഒഴിവാക്കിയാൽ തടി കുറയുമെന്നാണ് പലരുടെയും ധാരണ. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരഭാരം കൂടുക മാത്രമേയുള്ളൂ. കൂടാതെ മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല.   

ഒരു നേരത്തെ ഭക്ഷണം മുടക്കിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ. പലർക്കും ഇക്കാര്യത്തെ കുറിച്ച് സംശയമുണ്ടാകും. ചിലർ തടി കുറയ്ക്കുന്നതിന്റെ ഭാ​ഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക. മറ്റ് ചിലർ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് മാത്രമാണോ സംഭവിക്കുന്നത്. 

ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ക്ഷീണം അനുഭവപ്പെടുക പോലുള്ള മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

തടി കൂടാം...

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ ആവും അവസാനിക്കുക. വിശപ്പ് സഹിക്കാൻ കഴിയാതെ അമിതമായി ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാവുക. തടി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിക്കില്ല. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.   

മാനസികനിലയെ ബാധിക്കാം...

വിശക്കുമ്പോൾ ചിലർക്ക് ദേഷ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരുന്നാൽ മാനസികനിലയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. ഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ ദേഷ്യം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.

ശ്രദ്ധ കുറയാം...

 നമ്മുടെ തലച്ചോർ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.

 ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും...

 ഭക്ഷണം ഒഴിവാക്കിയാൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്. 

തലചുറ്റൽ ഉണ്ടാകാം...

  ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാൽ ക്ഷീണം ഉണ്ടാകുകയും തലചുറ്റൽ അനുഭവപ്പെടുകയും ചെയ്യും. രക്തസമ്മർ​ദ്ദം കുറയാനുള്ള സാധ്യതയും കൂടുതലാണ്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ