
എന്താണ് അമ്മേ ഈ തീവ്രവാദം എന്നു പറഞ്ഞാല്‍? ആറു വയസുകാരിയുടെ ചോദ്യം കേട്ടു അമ്മയൊന്ന് പരുങ്ങി. ഉടന്‍ വന്നു അടുത്ത ചോദ്യം, തീവ്രവാദി എന്നു വിളിക്കുന്നത് ആരെയാണ് അമ്മെ? ടിവിയിലെ വാര്‍ത്തയില്‍നിന്നു കേട്ട വാക്കുകളാണ് ആ പെണ്‍കുട്ടിയില്‍ സംശയം ജനിപ്പിച്ചത്. ഇത്തരം ചോദ്യങ്ങള്‍ കുഞ്ഞു മക്കള്‍ ചോദിച്ചാല്‍ രക്ഷിതാക്കള്‍ എന്തു മറുപടി പറയണം? വളരെ ചെറിയ പ്രായത്തിലേ, ശരിയായ ധാരണ ഇത്തരം കാര്യങ്ങളെക്കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകണമെന്നാണ് പാരന്റിംഗ് വിദഗ്ദ്ധര്‍ പറയുന്നത്... ഏതായാലും തീവ്രവാദം എന്താണെന്നും, തീവ്രവാദി ആരാണെന്നുമുള്ള സംശയങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട മറുപടി ചുവടെ കൊടുക്കുന്നു...
മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ഉത്തരം- മറ്റുള്ളവരെ വേദനിപ്പിക്കുന്നതും മുറിവേല്‍പ്പിക്കുന്നതും തെറ്റാണെന്ന് മനസിലാക്കാനാകാത്ത മോശം ആളുകളാണ് തീവ്രവാദികള്‍. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ നമുക്ക് ദേഷ്യം വരും. ഉദാഹരണത്തിന് ഒരു കളിപ്പാട്ടം കിട്ടാതെ വരുമ്പോള്‍ മോള്‍ക്ക് ദേഷ്യം വരില്ലേ... ഇങ്ങനെ ദേഷ്യം വരുമ്പോള്‍, നമ്മള്‍ വല്യ ബഹളമൊക്കെ വയ്‌ക്കും, ചിലപ്പോള്‍ മുതിര്‍ന്നവരോട് മോശമായി പെരുമാറും. ഇങ്ങനെ ചെയ്യുമ്പോള്‍, അവരെ വേദനിപ്പിക്കുന്നതിന് തുല്യമാണ്. എന്നാല്‍ പിന്നീട് അവരോട് പെരുമാറിയത് മോശമായിപ്പോയെന്ന് മനസിലാകുമ്പോള്‍, തിരുത്തും. എന്നാല്‍ ചില ആളുകള്‍, അതൊരു തെറ്റായി കാണില്ല. അത്തരം ചിന്താഗതിയാണ് തീവ്രവാദികള്‍ക്കും ഉണ്ടാകുക.
മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ഉത്തരം- തീവ്രവാദികളെക്കുറിച്ച് പറഞ്ഞുതന്നത് മോള്‍ക്ക് മനസിലായില്ലേ? അത്തരം ആളുകള്‍ ചെയ്യുന്ന പ്രവൃത്തിയാണ് തീവ്രവാദം. ചില കാര്യങ്ങളില്‍ ആളുകള്‍ക്ക് ദേഷ്യം വരുമ്പോള്‍, അവര്‍ക്ക് അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. തീവ്രവാദികളായ ആളുകള്‍, ചില മോശം കാര്യങ്ങളില്‍ വിശ്വസിക്കുകയും, മറ്റുള്ളവരെ ആ രീതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. അതിനായി തങ്ങള്‍ക്ക് ഇഷ്‌ടമില്ലാത്തവരെ ആക്രമിക്കുകയും, വെടിവെയ്‌ക്കുകയും കൊല്ലുകയുമൊക്കെ ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam