
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹരോഗികള്‍ ആഹാരകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.
മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം ചോറ് ആയതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ചോറ് കഴിക്കാമോ, എത്ര കഴിക്കാം, വെളള അരിയാണോ ചുവന്ന അരിയാണോ നല്ലത്, അങ്ങനെ പല തരത്തിലുളള സംശയങ്ങള്‍ വരാം. പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം...എല്ലാത്തിനും കാരണക്കാരന്‍ ചോറ് തന്നെയാണ് എന്നതുകൂടി അറിഞ്ഞിരിക്കുക.
അരി രണ്ടുതരമുണ്ട്. തവിടുള്ള ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് നല്ലത്? എന്നാല്‍ വെള്ള അരിയേക്കാൾ തവിട് ഉള്ള വെള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. തവിടുള്ള അരിയിൽ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു എന്നത് സത്യമാണ്. വെളള അരിയില്‍ ധാരാളം കാര്‍ബോഹൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗകള്‍ക്ക് അവ കഴിക്കുന്നത് അത്ര നല്ലതല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam