കുഞ്ഞുങ്ങള്‍ക്ക് എത്ര വെള്ളം കൊടുക്കണം?

Web Desk |  
Published : Jun 05, 2018, 07:08 PM ISTUpdated : Jun 29, 2018, 04:10 PM IST
കുഞ്ഞുങ്ങള്‍ക്ക് എത്ര വെള്ളം കൊടുക്കണം?

Synopsis

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് നമ്മള്‍ വെളളം കൊടുക്കാറുണ്ട്.  എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് എപ്പോള്‍ വെളളം കൊടുക്കാം?

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് നമ്മള്‍ വെളളം കൊടുക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വെളളം കൊടുക്കാമോ? അരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.  കുഞ്ഞുങ്ങള്‍ക്ക് ദോഷമേ ചെയ്യൂവെന്നും വിദഗ്ധര് പറയുന്നു‍. വെളളം ധാരാളം കൊടുക്കുന്നത് അപകടകരമാണെന്ന് മാത്രമല്ല ചെറിയ അളവിൽ വെള്ളം കൊടുക്കുന്നത് കുഞ്ഞിന് ഒരു ഉപയോഗവും ചെയ്യില്ല. കുഞ്ഞുങ്ങള്‍ക്ക് വെളളം കൊടുക്കുന്നതിന് ഒരു പ്രായമുണ്ട്. 

ശിശുക്കള്‍ കൂടുതല്‍ വെളളം കുടിക്കുമ്പോള്‍ സോഡിയത്തിന്‍റെ അളവ് വളരെയധികം താഴാനും ഇതു മൂലം പോഷകങ്ങളെ ആഗിരണം ചെയ്യാൻ സാധിക്കാതെയും വരും. കൂടാതെ വിറയൽ, കോമ, എന്തിനേറെ മരണത്തിന് പോലും കാരണമാകും. കുഞ്ഞുങ്ങൾക്ക് ജലാംശം ഉണ്ടാകാൻ മുലപ്പാൽ തന്നെ ധാരാളം. കുഞ്ഞ് ജനിച്ച് ആദ്യ ആറുമാസം മുലപ്പാലില്‍ നിന്ന് ആവശ്യമായ കാലറിയും ജലവും ലഭിക്കും. ആറ് മാസം മുമ്പ് വെള്ളം കൊടുത്താല്‍ മുലപാലിന്‍റെ ഗുണങ്ങളെ അത് ബാധിക്കും.

എപ്പോള്‍ വെളളം കൊടുക്കാം?

ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. വേഗം ദഹിക്കുന്ന കുറുക്കുകളും പാനീയങ്ങളും ഒരുവയസ്സ് ആകുമ്പോഴേക്കും നൽകാമെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രികസ് നിര്‍ദേശിക്കുന്നു. മുലപ്പാലിൽ 88 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന് ജലാംശം കുറയുമോ എന്ന ചിന്ത മുലയൂട്ടുന്ന അമ്മമാർക്കു വേണ്ട. ആറ് മാസത്തിന് ശേഷം വെളളം കൊടുക്കാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ