
1, ശ്വസനത്തിലൂടെ- ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം. ശ്വാസം ഉള്ളിലേക്ക് എടുത്തു മൂന്നുവരെ എണ്ണുക. അതിനുശേഷം ശ്വാസം പുറത്തേക്കുവിട്ട് അഞ്ചു വരെ എണ്ണുക. ഈ സമയമെല്ലാം, ശ്വാസോച്ഛാസത്തിലായിരിക്കണം ശ്രദ്ധ. ഇങ്ങനെ ചെയ്യുന്നത് കുറച്ചുനേരം തുടരുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്.
2, നിങ്ങള്‍ വായിക്കുന്നതെല്ലാം, ചുരുക്കി എഴുതിവെക്കുക- ഒരുദിവസം വായിച്ച കാര്യങ്ങളെക്കുറിച്ച്, അത് പുസ്‌തകമോ, ലേഖനമോ എന്തും ആയിക്കൊള്ളട്ടെ, സംക്ഷിപ്‌തമായി കുറിച്ചുവെക്കുക. ഇത്തരത്തില്‍ കുറിച്ചുവെക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ ഇടയ്‌ക്ക് വായിച്ചുനോക്കുക. ഈ പരിശീലനം പതിവാക്കിയാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.
3, പാട്ടിന്റെ വരികള്‍, മനപാഠമാക്കുക- ഒരു പാട്ടിന്റെയോ കവിതയുടെയോ വരികള്‍ മനപാഠമാക്കുന്നത്, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ്. ഇങ്ങനെ മനപാഠമാക്കുന്ന പാട്ടുകള്‍ ഇടയ്‌ക്കിടെ മൂളുകയോ പാടുകയോ ചെയ്യുക.
4, പുതിയ കാര്യങ്ങള്‍ പഠിക്കുക- ജീവിതത്തില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അത് പുതിയൊരു ഭാഷയാകാം, അല്ലെങ്കില്‍, എന്തെങ്കിലും പ്രവൃത്തികളോ, ഹോബികളോ ആകാം. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ പരിശീലനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam