പ്രമേഹവും നടുവേദനയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

By Web TeamFirst Published Feb 25, 2019, 1:42 PM IST
Highlights

പ്രമേഹ രോഗികളില്‍ നടുവേദന വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സിഡ്നേയാണ് പഠനം നടത്തിയത്. 

പ്രമേഹ രോഗികളില്‍ നടുവേദന വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സിഡ്നേയാണ് പഠനം നടത്തിയത്. പ്രമേഹ രോഗികളില്‍ നടുവേദന വരാനുള്ള സാധ്യത 35 ശതമാനമെന്നും കഴുത്ത് വേദന വരാനുളള സാധ്യത 24 ശതമാനമെന്നും പഠനം സൂചിപ്പിക്കുന്നു. 

പ്രമേഹം ഇപ്പോള്‍ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹ രോഗികളില്‍ എന്തുകൊണ്ട് ഇങ്ങനെ നടുവേദന ഉണ്ടാകുന്നു എന്ന് വ്യക്തമല്ലെന്നും പഠനം നടത്തിയ മാനുയേല ഫേരെര പറയുന്നു. 

അമിതവണ്ണം കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ഥിരമായുള്ള വ്യായാമം, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പുകവലി ഒഴിവാക്കുക ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്നും പഠനം സൂചിപ്പിക്കുന്നു. 

click me!