
പുരുഷനെയും സ്ത്രീയെയും സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ് സെക്സ്. സെക്സ് ശാരീരിക സുഖം മാത്രമല്ല നൽകുന്നത് മറിച്ച് ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. സെക്സിന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്ക് സെക്സിനോട് എപ്പോഴും ഒരുപോലെയാണ് താൽപര്യം. പുരുഷന്മാർക്ക് കൂടുതലും പുലർകാല സെക്സിനോടാണ് താൽപര്യം.
പുലര്‍കാലത്തെ പുരുഷന്റെ ലൈംഗികതാല്‍പര്യം തികച്ചും സ്വാഭാവികമാണ്. നമ്മുടെ തലച്ചോറാണ് ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതുകൊണ്ടുതന്നെ ഉണര്‍ന്നിരിക്കുമ്പോഴുള്ള സമയത്ത് മറ്റു സ്‌ത്രീകളോടു പുരുഷന് താല്‍പര്യം തോന്നുമെങ്കിലും തലച്ചോർ ഇത്തരം തോന്നലുകളെ നിയന്ത്രിക്കും.
എന്നാല്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ ഈ നിയന്ത്രണം കുറയും. കാരണം തലച്ചോറും വിശ്രമിക്കുകയാണ്. ഇതാണ് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും സ്വപ്‌നത്തിലുമെല്ലാം ലൈംഗികതാല്‍പര്യങ്ങള്‍ പുരുഷന് കൂടുന്നത്. ഇത് പ്രായമേറുന്തോറും കുറഞ്ഞു വരുമെന്ന് ഗവേഷകനായ ആഷ്ലേ ഗ്രോസ്മാൻ പറയുന്നു.
സെക്‌സ് താല്‍പര്യങ്ങളുണര്‍ത്തുന്ന പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണിന്റെ തോത് പുലര്‍കാല വേളയില്‍ 25-50 ശതമാനം വരെ കൂടുതലാണ്. ഇതും ഇത്തരം താല്‍പര്യങ്ങളിലേക്ക് നയിക്കുന്ന കാരണമാണ്. പങ്കാളിക്കൊപ്പം കിടക്കുമ്പോഴോ ശരീരസ്‌പര്‍ശത്തിലൂടെയോ പുരുഷന് ഉദ്ധാരണമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പുലര്‍കാലത്താകുമ്പോള്‍ ഇരട്ടിയാകും. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് സെക്‌സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. രാവിലെ ഈ ഹോര്‍മോണിന്റെ തോതും പുരുഷന്മാരില്‍ കൂടുതലാണ്.
പുരുഷന്റെ രാവിലെയുള്ള സെക്‌സ് താല്‍പര്യം ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നതിന്റെ ഫലമാണെന്നു പറയാം. അഞ്ച് മണിക്കൂർ ഉറക്കത്തിൽ കൂടുതൽ സമയം ഉറങ്ങിയാൽ പുരുഷൻന്മാരിൽ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോർമോണിന്റെ അളവ് 15 ശതമാനം വർദ്ധിക്കുമെന്നാണ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. പുലർകാല സമയങ്ങളിൽ പുരുഷന്മാർക്ക് സെക്സിനോടുള്ള താൽപര്യം കൂടാനുള്ള കാരണത്തെ സംബന്ധിച്ച് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam