ജനുവരി ഒന്ന് മരണ ദിനമാണ്; കാരണം ഇതാണ്

By Web DeskFirst Published Jan 1, 2017, 11:59 AM IST
Highlights

സന്‍ഫ്രാന്‍സിസ്കോ: ഒരു വര്‍ഷം എടുത്താല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന ദിവസം എതാണ്. ഇത്തരം ഒരു അന്വേഷണം എത്തിനില്‍ക്കുന്നത് ജനുവരി ഒന്നില്‍. ഇതിന്റെ വര്‍ഷത്തിലെ മറ്റ് ദിവസങ്ങളേക്കാള്‍ കുടുതല്‍ മരണങ്ങള്‍ ജനുവരി ഒന്നിന് നടക്കാറുണ്ടെന്ന് കണ്ടെത്തല്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ക്രിസ്മസ് മുതല്‍ പുതുവത്സരം വരെയുള്ള ദിവസങ്ങളില്‍ മരണനിരക്ക് കൂടുതലാണ്. ഇതില്‍ തന്നെ ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ നടക്കുന്നത് ജനുവരി ഒന്നിനാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ജനുവരി ഒന്നിന് നടക്കുന്ന മരണങ്ങളിലധികവും സ്വാഭാവിക മരണങ്ങളാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

യു.എസില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിലയിരുത്തിയാണ് ഗവേഷണ സംഘം ഇക്കാര്യം കണ്ടെത്തിയത്. പുതുവര്‍ഷ ദിനത്തില്‍ അപടകങ്ങളെ തുടര്‍ന്നുള്ള മരണം വര്‍ധിക്കാറുണ്ട്. എന്നാല്‍ സ്വാഭാവിക മരണനിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം ദുരൂഹമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

ജനുവരി ഒന്നിന് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് സ്വാഭാവിക മരണനിരക്ക് അഞ്ച് ശതമാനം കൂടുതലാണ്. ഇതിന്‍റെ കാരണം അജ്ഞാതമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് ഫിലിപ്‌സ് പറഞ്ഞു. പുതുവര്‍ഷം തുടങ്ങുന്ന ദിവസം മരണനിരക്ക് കൂടുന്നതിന്റെ കാരണം കണ്ടെത്താന്‍ കുടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

click me!