ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ; എങ്കിൽ സൂക്ഷിക്കുക

Published : Jan 20, 2019, 01:49 PM ISTUpdated : Jan 20, 2019, 01:55 PM IST
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ; എങ്കിൽ സൂക്ഷിക്കുക

Synopsis

ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ  നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാം. ഇത് കൂടാതെ മറ്റ് ചില ആരോ​ഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടാകാം.

കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ  നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നു. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇതു കാരണമാകമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം. അഞ്ച് മണിക്കൂർ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് ഇം​ഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ലെയ്സ്റ്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. അധികനേരം ഇരുന്ന് ജോലി ചെയ്താൽ ഉണ്ടാകാവുന്ന രോ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഹൃദ്രോ​ഗങ്ങൾ പിടിപെടാം...

അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോ​ഗങ്ങൾ പിടിപെടാമെന്ന് വിദ​ഗ്ധർ പറയുന്നു. ഇരുന്ന് ജോലി ചെയ്യുമ്പോൾ  രക്തവാഹിനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശരീരവേദന ഉണ്ടാകാം...

ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശരീര വേദന കാര്യമായി ഉണ്ടാകാം. കഴുത്ത് വേദന, നടുവേദന , കാൽ മുട്ട് വേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടവിട്ട് എഴുന്നേറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്. പടികൾ കയറുകയോ അഞ്ച് മിനിറ്റ് നടക്കുകയോ ചെയ്യുന്നത് ശരീരവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

മൈഗ്രെയ്ൻ...

അധിക നേരം ഇരുന്ന് ജോലി ചെയ്താൽ ബുദ്ധിയ്ക്ക് തകരാർ സംഭവിക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഓർമ്മശക്തി കുറയാമെന്നും മെെ​ഗ്രേയ്ൻ പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രെയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. 

അമിതവണ്ണം...

 കമ്പ്യൂട്ടറിന്റെ മുന്നിൽ അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

പ്രമേഹം...

അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്ന് നോർവെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിൽ പറയുന്നു. പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. 

വെരിക്കോസ് വെയിൻ...

ഇരുന്ന് ജോലി ചെയ്യുന്നവരിൽ വെരിക്കോസ് വെയിൻ പിടിപെടാമെന്ന് വിദ​ഗ്ധർ പറയുന്നു. അത് പോലെ തന്നെ കാലിൽ നീര് വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വെരിക്കോസ് വെയ്ൻ കൂടുതലും കാണുന്നത് ഇടത് കാലിലാണ്. രണ്ട് കാലിലും വെരിക്കോസ് വെയ്ൻ വരുന്നത് കരുതലോടെ കാണണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി