പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും പരിഹാരമായില്ല; ആ പെണ്‍കുട്ടി വിവാഹമോചനത്തിന്

Web Desk |  
Published : Mar 27, 2018, 03:08 PM ISTUpdated : Jun 08, 2018, 05:51 PM IST
പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും പരിഹാരമായില്ല; ആ പെണ്‍കുട്ടി വിവാഹമോചനത്തിന്

Synopsis

ബീഹാറിലെ ഹാജിപൂര്‍ സ്വദേശി   സ്‌നേഹ സിംഗ് ആണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നത്

പറ്റ്‌ന : പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും പരിഹാരമായില്ല, മൈക്ക് സെറ്റ് കാരണം ഒരു പെണ്‍കുട്ടി വിവാഹ മോചനത്തിന്. ബീഹാറിലെ ഹാജിപൂര്‍ സ്വദേശി   സ്‌നേഹ സിംഗ് ആണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. മതപരമായ ചടങ്ങുകളുടെ പേരില്‍ അയല്‍വാസികളില്‍ നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് വലിയ ശബ്ദമലിനീകരണം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. 

ഇതില്‍ നടപടിയില്ലാത്തതിനാലാണ് വിവാഹമോചനമെന്ന കടുത്ത നിലപാടുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നടപടികള്‍ തടയുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതിനാല്‍ വിവാഹമോചനം വേണമെന്നാണ് ആവശ്യം. മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം രാകേഷ് ആണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇവര്‍ നാല് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

തന്‍റെ സുരക്ഷ ഉറപ്പുനല്‍കാന്‍ ഭര്‍ത്താവിന് സാധിക്കാത്തതിനാല്‍ അദ്ദേഹത്തോടൊപ്പം ജിവിക്കാനാകില്ലെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ ഇവരെ പിന്‍തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

അതേസമയം അയല്‍ക്കാരുമായി വഴക്കിടാവുന്ന സാഹചര്യത്തിലല്ല താനെന്നാണ് രാകേഷിന്റെ നിലപാട്. വിഷയത്തില്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. വീടിന് നേരെ കല്ലേറുണ്ടായിട്ടുപോലും പൊലീസ് നടപടിയെടുത്തില്ലെന്നും രാകേഷ് പറയുന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ