
ഉലാന്‍ബറ്റെര്‍: വയറ്റില്‍ 12 ഇഞ്ച് ട്യൂബുമായി റഷ്യന്‍ യുവതി കഴിഞ്ഞത് 17 വര്‍ഷം. മംഗോളിയയില്‍ വെച്ച് ഒരു മുഴുവന്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ വയറ്റില്‍ എന്തോ കറുത്ത സാധനം ഉണ്ടെന്ന് കണ്ടെത്തിയത്.
എന്നാല്‍ യുവതിക്ക് ഇത് ശരീരത്ത് ഉള്ളതിന്റെ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. ട്യൂബ് വയറ്റില്‍ ഉള്ളതിന്റേതായ യാതൊരു അസ്വസ്ഥതയും യുവതിക്ക് തോന്നിയിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് സ്‌ട്രോക്ക് വന്നപ്പോള്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്ന സമയത്താണ് ട്യൂബിന്റെ കഷ്ണം വയറ്റിനുള്ളില്‍ വന്നതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ട്യൂബ് ശരീരത്ത് ഉള്ളതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലായിരുന്നുവെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ യുവതിയുടെ ശരീരത്തിലെ ട്യൂബ് നീക്കം ചെയ്തു. അതേസമയം, യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam