
ചെന്നൈ: തുടർച്ചയായി 105 മണിക്കൂർ യോഗ ചെയ്ത് ചെന്നൈ സ്വദേശിനിയായ യുവതി റൊക്കോർഡിട്ടു. കവിതാഭരനീധരൻ ആണ് ഗിന്നസ് ലോകറൊക്കോഡിൽ ഇടംപിടിക്കുന്ന പ്രകടം നടത്തിയത്. ഒാരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള എടുത്തായിരുന്നു റൊക്കോർഡ് പ്രകടനം.
ഡിസംബർ 23ന് രാവിലെ ഏഴ് മണിക്കാണ് കവിത യോഗ പ്രകടനം ആരംഭിച്ചത്. 31 കാരിയായ കവിത, യോഗ പരിശീലിപ്പിക്കുന്ന പ്രതന്യ പാട്ടീൽ എന്ന 47 കാരി നേരത്തെ സ്ഥാപിച്ച 103 മണിക്കൂർ പ്രകടനം എന്ന റൊക്കോർഡ് ആണ് മറികടന്നത്.
പ്രകടനം തുടങ്ങി അഞ്ചാം ദിവസം ആണ് കവിത ലോക റൊക്കോർഡ് മറികടന്നത്. മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് കവിത.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam