
ടോക്കിയോ: തന്‍റെ പിതാവ് എന്ത് കൊണ്ടാണ് കഴിഞ്ഞ 20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നതെന്ന് 24കാരിയായ മകള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അതിന്‍റെ കാരണം തിരിച്ചറിഞ്ഞ നിമിഷം മകള്‍ റിയ ശരിക്കും അമ്പരന്നു. റിയ 24കാരിയായ ജപ്പാനീസ് പെണ്‍കുട്ടിയാണ് തന്‍റെ പിതാവ് 20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നത് എന്ന കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
റിയ തന്‍റെ മുത്തച്ഛന്‍റെ മരണത്തിന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് പിതാവിന്‍റെയും മാതാവിന്‍റെയും ഹണിമൂണ്‍ ചിത്രങ്ങള്‍ കാണുന്നത്. അപ്പോഴാണ് റിയ ശ്രദ്ധിക്കുന്നത് പിതാവ് അന്ന് മാതാവിനോടൊപ്പം അണിഞ്ഞിരുന്ന അതേ ഷര്‍ട്ട് ആണല്ലോ ഇപ്പോഴും ധരിക്കുന്നതെന്ന്. റിയയുടെ മാതാവ് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. അപ്പോഴാണ് റിയ പോലും തിരിച്ചറിയുന്നത്, തന്‍റെ മാതാവിന്റെ ഓര്‍മ്മയ്ക്കായാണ് പിതാവ് ഈ ഷര്‍ട്ട് മാത്രം ധരിക്കുന്നതെന്ന്.
പിതാവിന്റെയും മാതാവിന്‍റെയും പഴയ രണ്ട് ചിത്രങ്ങളാണ് റിയ പങ്കുവെച്ചിരിക്കുന്നത് അതില്‍ അദ്ദേഹം ധരിച്ചിരിക്കുന്ന അതേ ഷര്‍ട്ടാണ് തന്റെ 60മത്തെ വയസ്സിലും പിതാവ് ധരിച്ചിരിക്കുന്നതെന്നും റിയ പറയുന്നു. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ചിത്രത്തിലും ഈ ഷര്‍ട്ട് തന്നെയാണ് ധരിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പഴയ ഓര്‍മ്മകളാണെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നാണ് റിയ പറയുന്നത്. ഇപ്പോഴാണ് തന്‍റെ പിതാവ് എന്ത് കൊണ്ടാണ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാതിരുന്നതെന്നും താന്‍ മനസ്സിലാക്കുന്നതെന്നും റിയ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam