സ്‌ത്രീകള്‍ക്ക് ഇഷ്‌ടം കഥ പറയുന്ന പുരുഷന്‍മാരെ!

Web Desk |  
Published : Jul 12, 2016, 04:19 PM ISTUpdated : Oct 04, 2018, 06:31 PM IST
സ്‌ത്രീകള്‍ക്ക് ഇഷ്‌ടം കഥ പറയുന്ന പുരുഷന്‍മാരെ!

Synopsis

ഒരു സ്‌ത്രീയുടെ ഹൃദയം കീഴടക്കാന്‍ എന്തു ചെയ്യണമെന്ന് ചിന്തിച്ചു നടക്കുന്നവരാണോ പുരുഷന്‍മാര്‍? അത് എന്തോ ആയിക്കോട്ടെ. നന്നായി കഥകള്‍ പറയുന്ന പുരുഷന്‍മാരെയാണ് സ്‌ത്രീകള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രസകരമായി കഥകള്‍ പറയുന്ന പുരുഷന്‍മാരെയാണ് കൂടുതല്‍ ഇഷ്‌ടമെന്ന് പഠനത്തില്‍ പങ്കെടുത്ത സ്‌ത്രീകള്‍ പറയുന്നു. ഭര്‍ത്താക്കന്‍മാര്‍ ഇത്തരക്കാരാണെങ്കില്‍, ആ ദാമ്പത്യബന്ധം അനശ്വരമായിരിക്കുമെന്നാണ് ഭാര്യമാര്‍ പറയുന്നത്. തമാശകളും കഥകളും പറയുന്ന പുരുഷ പങ്കാളി ഉണ്ടെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും മടുപ്പ് വരില്ലെന്നും സ്‌ത്രീകള്‍ പറയുന്നു. പുരുഷന്‍മാര്‍ കഥകളും തമാശകളും രസകരമായി പറയുമ്പോള്‍, അത് കേള്‍ക്കുന്ന സ്‌ത്രീകള്‍ക്ക്, അവനോടുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ലൈംഗിക ജീവിതത്തിലും ഇതിന് വലിയ സ്വാധീനമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാമ്പത്യം ബന്ധം വിജയകരമായി മുന്നേറാനും ഇത് കാരണമാകുന്നു. കൂടാതെ, തുറന്നുള്ള സംസാരങ്ങളും തമാശകളും കഥകളുമൊക്കെ ദമ്പതികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതുവഴി, ശാരീരികാരോഗ്യവും മെച്ചപ്പെടും. കഥകളിലൂടെ പഴയകാല ജീവിതത്തിലെ മുഹൂര്‍ത്തങ്ങളും വീണ്ടും ഓര്‍ത്തെടുക്കാനാകും. ഇത് ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തുമെന്നും പഠനത്തില്‍ പറയുന്നു. ഏതായാലും പുരുഷന്‍മാര്‍ക്ക് രസകരമായി കഥകള്‍ പറയാന്‍ അറിയാമെങ്കില്‍ പ്രണയമായാലും വിവാഹജീവിതമായാലും സന്തോഷകരമായി മുന്നോട്ടുപോകുമെന്ന് സ്‌ത്രീകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നിടത്താണ് പഠനറിപ്പോര്‍ട്ട് അവസാനിക്കുന്നത് തന്നെ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ
ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു