പ്രമേഹം കണ്ടെത്താം, ചികില്‍സിക്കാം- തിരുവനന്തപുരത്ത് പ്രത്യേക പരിപാടി

Web Desk |  
Published : Nov 12, 2017, 05:04 PM ISTUpdated : Oct 05, 2018, 03:33 AM IST
പ്രമേഹം കണ്ടെത്താം, ചികില്‍സിക്കാം- തിരുവനന്തപുരത്ത് പ്രത്യേക പരിപാടി

Synopsis

തിരുവനന്തപുരം: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരവും ഡയബറ്റിസ് കെയര്‍ സെന്ററും സംയുക്തമായി നവംബര്‍ പതിന്നാലാം തീയതി ചൊവ്വാഴ്ചയും പത്തൊമ്പതാം തീയതി ഞായറാഴ്ചയും  പ്രത്യേക ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു. പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ ഒമ്പതു മണിമുതലാണ് ആരോഗ്യ പരിപാടി. 

പ്രമേഹനിയന്ത്രണത്തെക്കുറിച്ച് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ ക്ലാസെടുക്കും. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്‍ദം, നേത്ര, പാദ പരിശോധനകള്‍, രക്തത്തിലെ കൊഴുപ്പ് നിര്‍ണയം എന്നിവ സൗജന്യമായി ചെയ്യാവുന്നതാണ്. ഡയബറ്റിസ് കെയര്‍ സെന്ററില്‍ സമഗ്ര പ്രമേഹ ചികിത്സ ചെയ്യുന്നവര്‍ക്ക് 'കണ്‍ട്രോള്‍ ഡയബറ്റിസ്' എന്ന സിഡിയും ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ പേനയും, 300 യൂണിറ്റ് ആധുനിക ഇന്‍സുലിനും സൗജന്യമായി ലഭിക്കും. ഗ്ലൂകോ മീറ്റര്‍, പാദരക്ഷ, മറ്റ് ചികിത്സാ ഉപാധികള്‍ എന്നിവയുടെ പ്രദര്‍ശനവും ഡിസ്‌കൗണ്ട് വില്‍പനയും ഇതോടൊപ്പം ഉണ്ടായിരിക്കും.

 ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0471 2311174, 7736011360 എന്നീ ഫോണ്‍ നമ്പര്‍ വഴിയോ ശാസ്തമംഗലത്തുള്ള ഡയബറ്റീസ് കെയര്‍ സെന്ററില്‍ നേരിട്ടോ പേര് നല്‍കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഴജന്തുക്കളെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ