ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍

By Web DeskFirst Published Nov 18, 2017, 10:57 PM IST
Highlights

ദില്ലി:ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ സെര്‍ജിയോ കാനവെരോ‍. ദി ടെലിഗ്രാഫാണ് ശാസ്ത്രജ്ഞന്‍ സെര്‍ജിയോ കാനവെരോയുടെ വാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് ഡോ ഷ്യോപിങ് റെനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോക്ടറാണ് ഷ്യോപിങ്ങ് റെനിന്‍.

പതിനെട്ട് മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശസ്ത്രക്രിയയിലൂടെ രക്തക്കുഴലുകളും നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചെന്നാണ് ശാസ്ത്രജ്ഞന്‍ പറയുന്നത്. ശസ്ത്രക്രിയ വിജയിച്ചതിന് തെളിവായി സെര്‍ജിയോ കാനവെരോ ചൂണ്ടിക്കാണിക്കുന്നത് നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനമാണ്. കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കുകയാണ് അടുത്ത ലക്ഷ്യം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് കാനവേരോ.
 

click me!