
1, ചൂടുവെള്ളത്തില്‍ കുളിക്കുന്നത്- ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നു.
2, കൂടുതല്‍ സമയം ഷവറിന് കീഴില്‍ നില്‍ക്കുന്നത്- ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അതുകൊണ്ടുതന്നെ 10 മിനിട്ടില്‍ കൂടുതല്‍ സമയം ഷവറിന് കീഴെ നില്‍ക്കരുത്.
3, അമിതമായ സോപ്പുപയോഗം- ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പുപയോഗിച്ചാല്‍, ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും.
4, നന്നായി തുടയ്‌ക്കാറില്ല- ഷവറില്‍ കുളിച്ചുകഴിഞ്ഞാല്‍, മുടിയും ശരീരം നന്നായി തുടയ്‌ക്കണം. സോപ്പും, ഷാംപുവുമൊക്കെ ഉപയോഗിച്ചു കുളിച്ചുകഴിഞ്ഞാല്‍ മുടിയും ശരീരവും നന്നായി തുടയ്‌ക്കണം. ഇല്ലെങ്കില്‍ പലതരത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങളും മുടികൊഴിച്ചിലും ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam