ചുംബനം പുകവലിയേക്കാള്‍ അപകടകരം! ക്യാന്‍സറും പിടിപെടാം

Web Desk |  
Published : Jul 05, 2016, 10:32 AM ISTUpdated : Oct 05, 2018, 01:29 AM IST
ചുംബനം പുകവലിയേക്കാള്‍ അപകടകരം! ക്യാന്‍സറും പിടിപെടാം

Synopsis

പുകവലി ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് നേരത്തെതന്നെ വ്യക്തമായ കാര്യമാണ്. നിരവധി പഠനറിപ്പോര്‍ട്ടുകളും ഇക്കാര്യം അടിവരയിടുന്നു. എന്നാല്‍ ചുംബനം ക്യാന്‍സറിന് കാരണമാകുമോ? അതെ എന്നാണ് ലണ്ടനിലെ ഒരുകൂട്ടം ഗവേഷകര്‍ നല്‍കുന്ന മറുപടി. ചുണ്ടുകള്‍ പരസ്‌പരം കോര്‍ക്കുമ്പോള്‍ ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) പങ്കാളിയിലേക്ക് പകരും. ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമത്രെ. തലയിലും കഴുത്തിലുമുള്ള ക്യാന്‍സറാണ് ചുംബനത്തിലൂടെ പടരാന്‍ സാധ്യത.

ഓറല്‍ എച്ച്പിവിയാണ് തലയിലെയും കഴുത്തിലെയും ക്യാന്‍സറിന് കാരണമാകുന്നത്. തലയില്‍ ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ള ഏഴുപതു ശതമാനം പേരിലും ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ട്. വദനസുരതം, ലിപ്സ് ലോക്ക് എന്നിവയൊക്കെ എച്ച്പിവി പടരാന്‍ ഇടയാക്കുമെന്നാണ് പഠനസംഘം നല്‍കുന്ന മുന്നറിയിപ്പ്.

പുകവലിയും മദ്യപാനവുംപോലെ ചുംബനവും ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമാണെന്നാണ് ഗവേഷകരുടെ വാദം. ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഗവേഷകരായ ഡോക്‌ടര്‍മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡോ. മഹിബന്‍ തോമസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. എച്ച്പിവി വൈറസിനെതിരായ വാക്‌സിന്‍ 12-13 വയസുള്ള കുട്ടികള്‍ക്ക് നല്‍കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും പഠനസംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതൽ : പഠനം
എളുപ്പം തയ്യാറാക്കാം കിടിലൻ ക്രീമി ഫ്രൂട്ട് സാലഡ്