കൂന് മാറാനും വളഞ്ഞ കാൽപ്പത്തി നേരെയാക്കാനും താലാസനം

By Web DeskFirst Published Nov 30, 2017, 3:23 PM IST
Highlights

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ആസനമാണ് താലാസനം.

കൈകൾ ഇരു വശങ്ങളിലായി ശരീരത്തോട് ചേർത്ത് വെച്ച് തല  നേരെയാക്കി നട്ടെല്ല് വളയ്ക്കാതെ നിവർന്നു നിൽക്കുക. ദൃഷ്ടി ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് മനസ്സിനെ ഏകാഗ്രമാക്കുക.

ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈകൾ ഇരുവശങ്ങളിലൂടെ മുകളിലേക്ക് ഉയർത്തുക. അതോടൊപ്പം ഉപ്പൂറ്റികളും പരമാവധി ഉയർത്തിപ്പിടിക്കുക.

ശ്വാസം പിടിച്ചു നിർത്താവുന്നിടത്തോളം ഈ നിലയിൽ തുടരാം.

മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഈ ആസനം വളരെ നല്ലതാണ്.

കൂന് മാറാനും, വളഞ്ഞ കാൽപ്പത്തി നേരെയാകാനും താലാസനം സ്ഥിരമായി പരിശീലിക്കുന്നത് നല്ലതാണ്.

ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് കൈകൾ താഴ്ത്തുക. ഉപ്പൂറ്റികൾ താഴ്ത്തി വെച്ച് കൈകാലുകൾ സ്വതന്ത്രമാക്കി ശ്വാസോഛ്വാസം സാധാരണ നിലയിലേക്ക് കൊണ്ട് വന്നിട്ട് വേണം താലാസനം അവസാനിപ്പിക്കാൻ.

click me!