അസുഖം പിടിപെട്ടാൽ നിങ്ങള്‍ കൊടും ക്രിമിനലായേക്കാം

By Web DeskFirst Published Dec 20, 2017, 6:15 PM IST
Highlights

മാരകരോഗങ്ങള്‍ പിടിപെടുന്നവര്‍ ചിലപ്പോള്‍ കൊടുംകുറ്റവാളികളായി മാറിയേക്കാമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അസുഖം മൂലമുണ്ടാകുന്ന മാനസിക അവസ്ഥയായ അക്വേര്‍ഡ് സോഷ്യോപ്പതിയാണ് ഇത്തരക്കാരിൽ കുറ്റവാസന വളര്‍ത്തുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിശകലനം ചെയ്തുനടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പിഎൻഎഎസ് എന്ന വൈദ്യശാസ്‌ത്ര ജേര്‍ണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1848ലാണ് അക്വേര്‍ഡ് സോഷ്യോപ്പതി എന്ന മാനസികപ്രശ്‌നം ആദ്യമായി കണ്ടെത്തിയത്. എന്നാൽ മാരകരോഗങ്ങള്‍ പിടിപെടുന്നവരിൽ ഈ പ്രശ്നമുണ്ടാകുമെന്ന് വ്യക്തമായത് ഇപ്പോഴാണ്. 1966ൽ ബ്രെയിൻ ട്യൂമര്‍ പിടിപെട്ട ചാള്‍സ് വിറ്റ്‌മാൻ എന്ന ടെക്‌സാസ് സ്വദേശി, 16 പേരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ് പുതിയ വിശകലനത്തിലേക്ക് എത്തിച്ചത്. വാന്‍ഡര്‍ബിൽറ്റ് മെഡിക്കൽ സെന്റര്‍ സര്‍വ്വകലാശാലയിൽനിന്നുള്ള ഗവേഷകസംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അമേരിക്കയിൽനിന്നുള്ള നാൽപ്പതോളം കേസുകള്‍ വിശകലനം ചെയ്തതിൽനിന്നാണ് മാരകരോഗങ്ങള്‍ പിടിപെടുന്നവര്‍ കൊടുംകുറ്റവാളികളാകാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമായത്.

click me!