സന്തോഷകരമായ ദാമ്പത്യജീവിതത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങൾ

Published : Sep 24, 2018, 01:08 PM ISTUpdated : Sep 25, 2018, 09:09 PM IST
സന്തോഷകരമായ ദാമ്പത്യജീവിതത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങൾ

Synopsis

ബന്ധങ്ങള്‍ പവിത്രമാണ്, അത് വളരെ ശ്രദ്ധയോടെ  നോക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്തിപ്പെടാറുണ്ട്. ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല

ബന്ധങ്ങള്‍ പവിത്രമാണ്, അത് വളരെ ശ്രദ്ധയോടെ  നോക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്തിപ്പെടാറുണ്ട്. ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. ചിലപ്പോള്‍ അത് സമയകുറുവ് മൂലമോ ചെറിയ തെറ്റുദ്ധാരണകളോ ഒക്കെയാകാം. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ലൊരു ദാമ്പത്യജീവിതത്തിനും നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

1. സ്നേഹം പ്രകടിപ്പിക്കുക

പങ്കാളിയെ മനസ് തുറന്ന് സ്നേഹിക്കുക, ആ സ്നേഹം പ്രകടിപ്പിക്കുക. നിങ്ങള്‍ പലപ്പോഴും സ്നേഹം ശാരീരിക ബന്ധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു. ശരീരം കൊണ്ട് സനേഹിക്കുന്നതിന് മുമ്പ് മനസ് കൊണ്ട് സ്നേഹിക്കുക. അത് പങ്കാളിക്ക് മനസിലാകുന്ന രീതിയില് പ്രകടിപ്പിക്കുക, തുറന്നു പറയുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക. എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നുപറയുക. വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്നേഹിക്കുക. 

2. സമയം മാറ്റിവെക്കുക 

പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. എത്ര തിരക്ക് ഉണ്ടെങ്കിലും പങ്കാളിയോടൊപ്പം സംസാരിക്കാനും ഇരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക. 

3. കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കുക 

നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ അതിന് പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. 

4. വാക്ക് പാലിക്കുക 

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പറയുന്ന വാക്ക് പാലിക്കുക എന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക. 

5. നിങ്ങളായി ജീവിക്കുക 

പലപ്പോഴും ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ നഷ്ടപ്പെടാറുണ്ട്. പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാറുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തെ മറക്കരുത്. നിങ്ങള്‍ എന്താണോ അങ്ങനെ തന്നെ ഇരിക്കുക. നിങ്ങള്‍ എന്താണെന്ന് പങ്കാളി അറിയേണ്ടതുമാണ്. 

6. ക്ഷമിക്കാന്‍ പഠിക്കുക 

നമ്മള്‍ എല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ക്ഷമിക്കാന്‍ കഴിയുന്നതിലാണ് കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്. 

7. വഴക്കുകള്‍ ഒഴിവാക്കുക 

നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ ഒഴിവാക്കുക. ചെറിയ വഴക്കുകളാണ് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ദാമ്പത്യ ജീവിതത്തിന് നല്ലത്. 

8. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കുക 

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പങ്കാളി പറയുന്നത് കേള്‍ക്കാനുളള മനസ്സ് ഉണ്ടാവുക എന്നത്. അതിനാല് നിങ്ങള്‍ കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കും. 

9. പങ്കാളിയുടെ അവകാശങ്ങളില്‍ 'നോ' പറയരുത്

പങ്കാളിക്ക് അവരുടേതായ ഇഷ്ടങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അരുത് എന്ന് പറയുന്നത്. പങ്കാളി എങ്ങനെയാണോ  അങ്ങനെ തന്നെ ഇരിക്കാന്‍ അനുവദിക്കുക. മാറ്റുവാനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കരുത്. പങ്കാളിയെ പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക.  പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അവരെ സ്നേഹിക്കാന്‍ പഠിക്കുക. 

10. പങ്കാളിക്കായി ജീവിക്കുക

ആത്മര്‍ത്ഥമായി പങ്കാളിയെ സ്നേഹിക്കുക. പങ്കാളിക്കായി ജീവിക്കുക. 


 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ