മുഖം തിളങ്ങാൻ ഇതാ ചില പൊടിക്കെെകൾ

By Web TeamFirst Published Feb 5, 2019, 7:10 PM IST
Highlights

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ല പ്രതിവിധിയാണ് തേങ്ങാ പാൽ. മുഖത്തെ കറുത്ത പാട് മാറാൻ ദിവസവും തേങ്ങാ പാലിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് തേങ്ങാ പാൽ ഉപയോ​ഗിച്ച് മുഖം കഴുകുന്നതാണ് ഏറെ നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോഴും തേങ്ങാ പാൽ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ഫ്രഷ്നസ് കിട്ടാൻ സഹായിക്കുന്നു. 

മുഖത്ത് ഒരു കറുത്ത പാട് വന്നാൽ തന്നെ ടെൻഷനടിക്കുന്ന ചിലരുണ്ട്. പാട് മാറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോകുന്നവരുണ്ട്. പലതരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിക്കുന്നവരുമുണ്ട്. എന്നാൽ ഇതെല്ലാം ചെയ്തിട്ടും മുഖത്തിന് വലിയ വ്യത്യാസം ഉണ്ടാകില്ല. മുഖത്തെ കറുത്ത പാട് മാറ്റാനും മുഖം പൂ പോലെ തിളങ്ങാനും വീട്ടിൽ പരീക്ഷിക്കാവുന്ന  ചില പൊടിക്കെെകൾ പരിചയപെടാം...

തേങ്ങാ പാൽ...

ആരോ​ഗ്യത്തിന് വളരെ നല്ലതാണ് തേങ്ങാ പാൽ എന്ന കാര്യം എല്ലാവർക്കും അറിയാം. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ല പ്രതിവിധിയാണ് തേങ്ങാ പാൽ. മുഖത്തെ കറുത്ത പാട് മാറാൻ ദിവസവും തേങ്ങാ പാലിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് തേങ്ങാ പാൽ ഉപയോ​ഗിച്ച് മുഖം കഴുകുന്നതാണ് ഏറെ നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോഴും തേങ്ങാ പാൽ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ഫ്രഷ്നസ് കിട്ടാൻ സഹായിക്കുന്നു. 

കറ്റാർവാഴ ജെൽ...

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കറ്റാർവാഴ.  രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ   മുഖത്ത് പുരട്ടി കിടക്കുക. രാവിലെ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലെ മുഖം കഴുകാം. ദിവസവും ഇത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കുകയും ചർമ്മം കൂടുതല് ലോലമാകാനും സഹായിക്കുന്നു. 

റോസ് വാട്ടർ...

പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. വരണ്ട ചർമ്മം അകറ്റാൻ റോസ് വാട്ടർ വളരെ നല്ലൊരു മരുന്നാണെന്ന് പറയാം. ദിവസവും മൂന്ന് നേരം റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. രാവിലെ  ചെറുചൂടുവെള്ളത്തിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകുന്നത് ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ ​ഗുണം ചെയ്യും. 

വെളിച്ചെണ്ണ...

ദിവസവും ഒരു സ്പൂൺ വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് മുഖത്തെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ കോട്ടൺ തുണിയിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടാം. ആഴ്ച്ചയിൽ അഞ്ച് തവണ ഇത് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും. 

വെള്ളരിക്ക ജ്യൂസ്...

 വീട്ടിൽ വെള്ളരിക്ക ഉണ്ടാകുമല്ലോ. രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് ചർമ്മം ലോലമാകാനും കൂടുതൽ, തിളക്കമുള്ളതാകാനും സഹായിക്കും. വെള്ളരിക്ക നീരും നാരങ്ങ നീരും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. ശേഷം ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയാം.

 


 

click me!