
താടി വടിക്കാതെ നടക്കുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. നിങ്ങളും താടി വടിക്കാതെ നടക്കുന്നവരാണോ? പൗരുഷം വിളിച്ചോതാന്‍ വേണ്ടിയാണ് മിക്കവരും താടി വളര്‍ത്തി നടക്കുന്നതെന്ന് പറയാറുണ്ട്. ഇതില്‍ എത്രമാത്രം ശരിയുണ്ടെന്ന് അറിയില്ല. എന്നാല്‍ ഒന്ന് അറിഞ്ഞോളൂ, ഏറെക്കാലമായി വടിക്കാതിരിക്കുന്ന താടി, കക്കൂസിനേക്കാള്‍ വൃത്തികേടായ ഒന്നാണ്.
എന്താ, മൂക്കില്‍ വിരല്‍വെച്ചുപോയോ? എന്നാല്‍ അത്തരമൊരു കാര്യമാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ന്യൂ മെക്സിക്കോയിലെ അല്‍ബുര്‍ഖ്വറഖ് നടത്തിയ മൈക്രോ ബയോളജി പരിശോധനയില്‍, ഒരു പുരുഷന്റെ താടിയില്‍ ധാരാളം മാലിന്യങ്ങളും അണുക്കളും അടിഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കക്കൂസുകളില്‍ കാണപ്പെടുന്ന ബാക്‌ടീരിയകള്‍ ഉള്‍പ്പടെയാണ് ചിലരുടെ താടിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായതും അല്ലാത്തതുമായ ബാക്‌ടീരിയകള്‍ താടിയില്‍ അടിയുന്നതായാണ് കണ്ടെത്തിയത്. ഏതായാലും ഈ പഠന റിപ്പോര്‍ട്ട് ആരുടെയും കണ്ണു തുറപ്പിക്കുന്ന ഒന്നാണ്. ഏറെക്കാലമായി വളര്‍ത്തുന്ന തടിയില്‍ അണുക്കളും മാലിന്യങ്ങളും ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗാണുവാഹകരാണ് താടികളെന്ന യാഥാര്‍ത്ഥ്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam