
പല്ലിന് ആകൃതി നോക്കിയാല്‍ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു ചില കാര്യങ്ങള്‍ പറയാന്‍ കഴിയും എന്നു സാമുദ്രിക ശാസ്ത്രം പറയുന്നു. മുന്‍ഭാഗത്തെ രണ്ടു പല്ലുകള്‍ തമ്മില്‍ വിടവുണ്ടെങ്കില്‍ ഇങ്ങനെയുള്ളവരുടെ സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ടാകും. ഇങ്ങനെ വിടവുള്ള പല്ലുകള്‍ ഉള്ളവര്‍ ഡെയര്‍ ഡെവിള്‍ എന്നാണു പൊതുവെ അറിയപ്പെടുന്നത്. ഇവര്‍ അസാധാരണമാം വിധം ധൈര്യമുള്ളവരായിരിക്കും. സാഹസിക പ്രിയരായ ഇവര്‍ ജീവിതത്തില്‍ മറ്റുള്ള്വര്‍ ഏറ്റെടുക്കാന മടിക്കുന്ന പല റിസ്‌കുകളും ഏറ്റെടുക്കും.
എല്ലാക്കാര്യത്തിലും ഏതറ്റം വരെ വേണമെങ്കില്‍ പോകാന്‍ ഇവര്‍ ശ്രമിക്കും. അവസാനം വരെ വിജയത്തിനായി പരിശ്രമിക്കും. ഉള്‍വിളി കാരണം ഇവര്‍ ഏറ്റെടുക്കുന്ന തീരുമാനങ്ങള്‍ മിക്കവാറും ശരിയാകും. ഏറെ ബുദ്ധിയുള്ള ഇവര്‍ സര്‍ഗാത്മകതയുള്ളവരുമാണ്.
പുതിയ കാര്യങ്ങള്‍ അന്വേഷിക്കാനും പരീക്ഷിക്കാനും ഇവര്‍ ജിജ്ഞാസ കാണിക്കും. ഇക്കൂട്ടര്‍ സംസാരപ്രിയരാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. കരിയറില്‍ പടിപടിയായ ഉയര്‍ച്ചയും ഇവര്‍ക്ക് ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam