വിട്ടുമാറാത്ത നടുവേദനയ്ക്ക് സ്വന്തം ശുക്ലം കുത്തിവച്ച് ചികിത്സ നടത്തി യുവാവ്

Published : Jan 21, 2019, 12:19 PM IST
വിട്ടുമാറാത്ത നടുവേദനയ്ക്ക് സ്വന്തം ശുക്ലം കുത്തിവച്ച് ചികിത്സ നടത്തി യുവാവ്

Synopsis

വര്‍ഷങ്ങളോളം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും നടുവേദന മാറാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് സ്വയം ചികിത്സയ്ക്ക് മുതിര്‍ന്നത്. മൃഗങ്ങളിലും മറ്റും നടത്തിവരുന്ന പരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തനിക്കുള്ള ചികിത്സാരീതി ഇയാള്‍ നിശ്ചയിച്ചത്

ഡുബ്ലിന്‍: വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരനായ യുവാവ് ഡുബ്ലിനിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ യുവാവിന്റെ വലതുകൈപ്പത്തിയിലെ വീക്കം കണ്ട ഡോക്ടര്‍മാര്‍ ഇയാളോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. അങ്ങനെയാണ് തന്റെ വിചിത്രമായ 'ചികിത്സ'യെ പറ്റി യുവാവ് തുറന്നുപറഞ്ഞത്. 

വര്‍ഷങ്ങളോളം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും നടുവേദന മാറാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് സ്വയം ചികിത്സയ്ക്ക് മുതിര്‍ന്നത്. മൃഗങ്ങളിലും മറ്റും നടത്തിവരുന്ന പരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തനിക്കുള്ള ചികിത്സാരീതി ഇയാള്‍ നിശ്ചയിച്ചത്. സ്വന്തം ശുക്ലമെടുത്ത് കുത്തിവയ്ക്കുകയെന്നതായിരുന്നു അത്. 

ഇതിനായി സിറിഞ്ചും സൂചിയുമെല്ലാം യുവാവ് ഓണ്‍ലൈനായി വാങ്ങി. വൈകാതെ ചികിത്സയും തുടങ്ങി. ഏതാണ്ട് 18 മാസത്തോളം ഇത് തുടര്‍ന്നു. ഓരോ മാസവും ഓരോ ഡോസ് വീതം എന്ന രീതിയിലായിരുന്നു ചികിത്സ. എന്നാല്‍ 18 മാസം പൂര്‍ത്തിയായപ്പോഴേക്കും കൈപ്പത്തി വീര്‍ത്തുവന്നു. നടുവേദനയും കൂടി. ഇതോടെയാണ് ആശുപത്രിയില്‍ പോകാമെന്ന തീരുമാനത്തില്‍ ഇയാളെത്തിയത്. 

കുത്തിവച്ച ശുക്ലം ശരീരകലകളിലേക്കിറങ്ങി, അവിടവിടെയായി വായു കുരുങ്ങിയിരുന്നതിനാലാണ് കൈപ്പത്തി വീര്‍ത്തിരുന്നത്. ഡോക്ടര്‍മാര്‍ ഇക്കാര്യം എക്‌സ്-റേയിലൂടെ കണ്ടെത്തി. ഉടന്‍ തന്നെ ഇത് പരിഹരിക്കാനുള്ള മരുന്നുകളും നല്‍കി. 

വളരെ അശാസ്ത്രീയമായ രീതിയിലുള്ള 'ചികിത്സ'യിലേക്ക് യുവാവ് എത്തിച്ചേരാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും ഇത്തരം പ്രവണതകള്‍ ഏറെ അപകടം പിടിച്ചതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എലികളിലും മുയലുകളിലുമെല്ലാം ഗവേഷണത്തിന്റെ ഭാഗമായി ശുക്ലം കുത്തിവയ്ക്കാറുണ്ടെന്നും എന്നാല്‍ ഇത് മനുഷ്യരില്‍ ചെയ്യാറില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം ഓസ്റ്റിനില്‍ സമാനമായ രീതിയില്‍ സ്വയം ചികിത്സ നടത്തിയ ബയോടെക്ക് എഞ്ചിനീയര്‍ മരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിലയിനം പച്ചമരുന്നുകളാണ് ഇയാള്‍ ഓസ്റ്റിനില്‍ നടന്ന ഒരു സമ്മേളനത്തിനിടെ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് കാണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി