മണ്ണിനോട് ചേര്‍ന്ന് യുവ കര്‍ഷകര്‍; നൂറുമേനി വിളഞ്ഞു

Web Desk |  
Published : Feb 24, 2017, 10:18 AM ISTUpdated : Oct 05, 2018, 01:15 AM IST
മണ്ണിനോട് ചേര്‍ന്ന് യുവ കര്‍ഷകര്‍; നൂറുമേനി വിളഞ്ഞു

Synopsis

മലപ്പുറം: വിത്തും വിതയും കൊയ്‌ത്തും മെതിയും പഴങ്കഥകളാകുമ്പോള്‍ നാണ്യവിളകള്‍ സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുമ്പോഴും  
വിഷാംശം തൊട്ടു തീണ്ടാത്ത ക്യഷി നടത്തുന്ന ഒരു കൂട്ടം യുവ നെല്‍ക്യഷിക്കാരെ കുറ്റിപ്പുറത്തു നിന്നു കാണാം. കുറ്റിപ്പുറം ഫോക്കസ് ക്ലബിന്റെ ഭാരവാഹികളായ എട്ടു യുവാക്കളാണ് ഈ നെല്‍ ക്യഷിയ്ക്ക് മുന്‍ കൈ എടുത്തത്. മുഹമ്മദ്, ഷഫീക്ക്, മുബാറക്ക്, ജംഷീര്‍,
ഷറീഫ്, നസറുദ്ദീന്‍, സുനില്‍, മണ്‍സൂര്‍ എന്നിവരാണ് നെല്‍കൃഷി വിജയകരമാക്കിയത്.

തികച്ചും ജൈവരീതിയില്‍ തന്നെയാണ് ഈ ചെറുപ്പക്കാര്‍ കൃഷി മുന്നോട്ട് കൊണ്ടുപോയത്. 10 ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തിയത്.   യുവാക്കളുടെ കൃഷിയോടുള്ള താല്‍പ്പര്യം കണ്ട് സ്വന്തം തരിശു ഭൂമി ഒരു രൂപ പോലും വാങ്ങാതെ കുഞ്ഞി മുഹമ്മദ്ദ് ഹാജിയും കുഞ്ഞു ഹാജിയും ഈ യുവാക്കള്‍ക്ക് നല്‍കുകയായിരുന്നു. എട്ടു പേരായിരുന്നു കൃഷിക്ക് മുന്‍ കൈ എടുത്തതെങ്കിലും പാടത്ത് നിറ സാനിധ്യമായത് മുബാറക്കും മുഹമ്മദ്ദും സുനിലും ഷഫീക്കുമാണ്. 
 
വിളവെടുപ്പ് കഴിഞ്ഞ് എട്ടു ടണ്‍ നെല്‍ ഇവര്‍ സപ്ലൈകോയിലേക്ക് നല്‍കുകയും ബാക്കി വന്ന ഒരു ടണ്‍ സംഘാടകരുടെ വീട്ടിലെ ആവശ്യത്തിനും എടുത്തൂ. നല്ലൊരു തുക ലാഭമായി ഇവര്‍ക്കു കിട്ടുകയും ചെയ്തു. ലാഭം കിട്ടിയ തുക കൊണ്ട് കപ്പ ക്യഷി ചെയ്യാന്‍ പോവുകയാണ് ഈ സുഹ്യത്തുക്കള്‍. യുവാക്കള്‍ ഇങ്ങനെ കൃഷിയിലേക്കു വരുന്നതിനെ കുറ്റിപ്പുറം നിവാസികള്‍ സ്വാഗതം ചെയ്യുന്നുണ്ട്‌. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ