ഷനേല്‍ ബാഗ്, ഐ ഫോണ്‍, മേക്കപ്പ് കിറ്റ്; ഇനിയുമുണ്ട് പത്തുവയസ്സുകാരിയുടെ ക്രിസ്മസ് പ്ലാന്‍ പട്ടികയില്‍...

Published : Nov 18, 2019, 04:15 PM ISTUpdated : Nov 18, 2019, 04:16 PM IST
ഷനേല്‍ ബാഗ്, ഐ ഫോണ്‍, മേക്കപ്പ് കിറ്റ്;  ഇനിയുമുണ്ട് പത്തുവയസ്സുകാരിയുടെ ക്രിസ്മസ് പ്ലാന്‍ പട്ടികയില്‍...

Synopsis

പട്ടികയിലെ 21ാമത്തെ ആവശ്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്...

''ക്രിസ്മസിനെ എന്തുവേണം മോളേ?'' അച്ഛന്‍ ചോദിച്ചതേയുള്ളു, പത്തുവയസ്സുകാരി നോട്ടുബുക്കെടുത്ത് എഴുതിത്തുടങ്ങി. 1, 2, 3 അല്ല 10 ഉം അല്ല 26 കാര്യങ്ങളാണ് അവള്‍ ആവശ്യപ്പെട്ടത്. @A_Johnson412 എന്ന ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ് മകളുടെ ആഗ്രഹങ്ങളുടെ 'ചെറിയ' പട്ടിക പുറത്തുവിട്ടിരിക്കുന്നത്.ഐഫോണ്‍ 11, പുതിയ മാക് ബുക്ക് എയര്‍, ആപ്പിള്‍ എയര്‍ പോഡ്സ്, ഷനേല്‍ ബാഗ്, വസ്ത്രങ്ങള്‍, മേക്കപ്പ് കിറ്റ് ഇങ്ങനെ പോകുന്നു പട്ടിക.

ഈ പട്ടികയിലുള്ള മുഴുവന്‍ സാധനങ്ങളും വാങ്ങാന്‍ 7.4 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ഫോട്ടോ വൈറലായിരിക്കുകയാണ്. 23000 പേര്‍ ഇത് റീട്വീറ്റ് ചെയ്തു. 1.2 ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. പട്ടികയിലെ 21ാമത്തെ ആവശ്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 4000 ഡോളര്‍ (2,87,308 രൂപ) വേണമെന്നാണ് മകളുടെ ആവശ്യം. 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം