നടുറോഡില്‍ കണ്ടത് 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ; വീഡിയോ വൈറല്‍

By Web TeamFirst Published Jan 9, 2023, 3:59 PM IST
Highlights

ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. 

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക്  കാഴ്ചക്കാര്‍ ഏറെയാണ്.  അത്തരത്തില്‍ നടുറോഡില്‍ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ആണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. 

മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ പെരുമ്പാമ്പ് ഉടൻതന്നെ ഇഴഞ്ഞ് സമീപക്കുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

 

അതേസമയം സമാനമായ ഒരു ഒരു രാജവെമ്പാലയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. റോഡിനു നടുവിലൂടെ ഇഴഞ്ഞു നീങ്ങിയ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയുടെ വീഡിയോ ആണ് വൈറലായത്. ഒഡിഷയിലെ സോറോ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഖനിക്കു സമീപമാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന്  ഖനിത്തൊഴിലാളികൾ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞത്. 

അതും ഓരോ തവണ പാമ്പിനെ പിടികൂടാൻ ശ്രമിക്കുമ്പോഴും പാമ്പ് പത്തിവിരിച്ച് ഇയാൾക്കു നേരെ കൊത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടി നിന്നിരുന്ന ഖനിത്തൊഴിലാളികൾക്കു നേരെയും പാമ്പ് പത്തിവിടര്‍ത്തി. ഒരു ഘട്ടത്തിൽ പാമ്പുപിടുത്തക്കാരന്റെ ബാഗിലും പാമ്പ് ആഞ്ഞുകൊത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടിച്ച് കാടിനുള്ളിൽ കൊണ്ടുപോയി വിടുകയായിരുന്നു. 

Also Read: തെരുവിലെ കുട്ടികള്‍ക്ക് ബിസ്കറ്റുകള്‍ വിതരണം ചെയ്യുന്ന ബസ് ഡ്രൈവര്‍; വൈറലായി വീഡിയോ

tags
click me!