മുഖത്തെ പ്രായക്കൂടുതല്‍ മാറ്റാന്‍ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

Published : Sep 01, 2023, 08:27 PM ISTUpdated : Sep 14, 2023, 01:28 PM IST
മുഖത്തെ പ്രായക്കൂടുതല്‍ മാറ്റാന്‍ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

Synopsis

ചര്‍മ്മത്തില്‍ ചുളിവുകളും വളയങ്ങളും വരാം. അത്തരം മാറ്റം വരുന്നത് സ്വാഭാവികമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. 

പ്രായമാകുന്നതിനനുസരിച്ച് മുഖത്തും പ്രായക്കൂടുതല്‍ തോന്നാം. ചര്‍മ്മത്തില്‍ ചുളിവുകളും വളയങ്ങളും വരാം. 
അത്തരം മാറ്റം വരുന്നത് സ്വാഭാവികമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

പപ്പായ കൊണ്ടുള്ള ഫേസ് പാക്കാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു.  ഇതിനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്...

മുട്ടയും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫിയും സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: തലമുടി പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ ഏഴ് ടിപ്സുകള്‍...

youtubevideo

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'