ഇതാണ് അഭിരാമിയുടെ മകള്‍; ആദ്യമായി ഫോട്ടോ പങ്കുവച്ച് താരം...

Published : Sep 01, 2023, 01:31 PM IST
ഇതാണ് അഭിരാമിയുടെ മകള്‍; ആദ്യമായി ഫോട്ടോ പങ്കുവച്ച് താരം...

Synopsis

പെണ്‍കുഞ്ഞിനെ ദത്തെടുത്തെങ്കിലും മകളുടെ  മുഖം പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ആദ്യമായി മകളുടെ മുഖം പരസ്യമാക്കിയിരിക്കുകയാണ് അഭിരാമി. 

ഇന്ന് സിനിമാതാരങ്ങളടക്കം മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്ന് മാത്രമല്ല, തങ്ങളുടെ കരിയര്‍- കുടുംബവിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ മിക്കവരും പങ്കുവയ്ക്കുന്നതും സാധാരണമാണ്. 

നടി അഭിരാമിയും ഏതാനും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. 2009ല്‍ വിവാഹിതയായ അഭിരാമി പിന്നീട് സിനിമയില്‍ നിന്നും മിനി സ്ക്രീനില്‍ നിന്നുമെല്ലാം ഇടവേളയെടുത്തിരുന്നു. 

പിന്നീട് വീണ്ടും കരിയറില്‍ അഭിരാമി സജീവമായിത്തുടങ്ങി. ഇപ്പോള്‍ സിനിമകളിലും മിനി സ്ക്രീനിലുമെല്ലാം തിരക്കിലാണ് അഭിരാമി. ഇതിനിടെ താനും ഭര്‍ത്താവ് രാഹുലും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി ഏവരെയും അറിയിച്ചിരുന്നു. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളാകാതിരുന്നതോടെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ അഭിരാമിയെയും ബാധിച്ചിരിക്കാം. കാരണം ഇത് സൂചിപ്പിക്കുന്ന തരത്തിലൊരു കുറിപ്പ് കഴിഞ്ഞ മാതൃദിനത്തില്‍ അഭിരാമി പങ്കുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 

വന്ധ്യത മൂലം കുഞ്ഞുങ്ങളില്ലാത്തവര്‍ വിഷമിക്കരുത്, പ്രസവിച്ചില്ലെങ്കിലും സ്വന്തമായി കുഞ്ഞുണ്ടായില്ലെങ്കിലും നമ്മള്‍ ആരുടെയെങ്കിലുമൊക്കെ അമ്മ തന്നെയാണ്- ഒന്നുമില്ലെങ്കിലും പങ്കാളിയെങ്കിലും നമ്മളെ അമ്മയായി കാണുന്ന സന്ദര്‍ഭങ്ങളില്ലേ എന്നും മറ്റും അഭിരാമി കുറിച്ചത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. 

ഇതിനിടെ പെണ്‍കുഞ്ഞിനെ ദത്തെടുത്തെങ്കിലും മകളുടെ  മുഖം പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ആദ്യമായി മകളുടെ മുഖം പരസ്യമാക്കിയിരിക്കുകയാണ് അഭിരാമി. 

കല്‍ക്കി എന്നാണ് മകളുടെ പേര്. കല്‍ക്കിയെ കുറിച്ച് നേരത്തെ തന്നെ അഭിരാമി പല അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് രാഹുലും മകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഫാദേഴ്സ് ഡേയ്ക്ക് ഇൻസ്റ്റഗ്രാമില്‍ കുറിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. 

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോകള്‍ അഭിരാമി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഫോട്ടോകളോട് പ്രതികരണമറിയിക്കുന്നത്. 

 

Also Read:- 'ബിഗ് ബി'യില്‍ ബിലാലിന്‍റെ അമ്മ; അതിജീവനത്തെ കുറിച്ച് നഫീസ അലി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ