ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍ ഇന്ത്യയില്‍; സര്‍വ്വേ ഫലം പുറത്ത്

By Web TeamFirst Published Mar 20, 2019, 11:50 AM IST
Highlights

ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍ ഇന്ത്യയിലെന്ന് പുതിയ സര്‍വ്വേ.

ന്യൂയോര്‍ക്ക്: കുറച്ച് പണത്തില്‍ അടിച്ചുപൊളിച്ച് ജീവിക്കാന്‍‌ ഇനി ഇന്ത്യയിലേക്ക് വരാം. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍ ഇന്ത്യയിലെന്ന് പുതിയ സര്‍വ്വേ. ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. 

എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റിന്‍റെയാണ് ഈ സര്‍വ്വേ. പാരീസ്, സിംഗപൂര്‍, ഹോങ് കോങ് എന്നിവയാണ് ജീവിക്കാന്‍ ഏറ്റവും ചെലവുള്ള നഗരങ്ങളെന്നും സര്‍വ്വേ പറയുന്നു. സിഎന്‍എന്‍ ആണ് സര്‍വ്വേ ഫലം റിപ്പോര്‍ട്ട് ചെയ്തത്. സ്വിറ്റ്സര്‍ലാന്‍ഡിലെ സുരിച്ചാണ് ചെലവേറിയ നഗരങ്ങളില്‍ നാലാം സ്ഥാനത്ത്. 

ജപ്പാനിലെ ഒസാകയും ജനീവയും അഞ്ചാം സ്ഥാനത്തും. 133 നഗരങ്ങളിലെ 150 വസ്തുക്കള്‍ പരിശോധിച്ചാണ് സര്‍വ്വേ നടത്തിയത്. 
 

click me!