ലോക്ക്ഡൗൺ കാലത്തെ കുടവയര്‍ കുറയ്ക്കാന്‍ 'പ്ലാങ്ക്' ചലഞ്ച്

By Web TeamFirst Published May 3, 2020, 4:00 PM IST
Highlights

വേഗത്തില്‍ കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കുന്നതാണ് പ്ലാങ്ക് വ്യായാമം. ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും  പ്ലാങ്ക് സഹായിക്കും. 

ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നന്നത്. അതില്‍ ഏറ്റവും പുതിയതാണ്  '3- ലെവല്‍ പ്ലാങ്ക് ചലഞ്ച്'. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്ലാങ്ക് വ്യായാമം തന്നെയാണ് ചലഞ്ചിലെ നായകന്‍. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ പ്ലാങ്ക് സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ  ഈ ചലഞ്ച് ഏറ്റെടുത്താല്‍ ശരീരസൗന്ദര്യം കൂടുമെന്ന് ഉറപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. 

വേഗത്തില്‍ കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കുന്നതാണ് പ്ലാങ്ക് വ്യായാമം.  ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും പ്ലാങ്ക് സഹായിക്കും. 

എങ്ങനെയാണ് പ്ലാങ്ക് ചെയ്യേണ്ടത്? 

ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളയാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നിൽക്കാൻ പറ്റുന്നുവോ അത്രയും നേരം നിൽക്കുക.

ആദ്യ തവണയില്‍ തന്നെ വേഗത്തില്‍ പ്ലാങ്ക് ചെയ്യാന്‍ കഴിയില്ല. എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടൂ. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ 60 സെക്കൻഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത്‌ പ്ലാങ്ക് ചെയ്യണം. 

ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്. ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്. 

Also Read: ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിക്കാം...

എന്താണ് പ്ലാങ്ക് ചലഞ്ച്? 

മൂന്ന് ലെവലിലായാണ് ഈ ചലഞ്ച് ചെയ്യേണ്ടത്.  ആദ്യത്തെ ലെവലില്‍ സാധാരണ രീതിയില്‍ തന്നെ പ്ലാങ്ക് ചെയ്യുക. അതായത് കമിഴ്ന്ന് കിടന്ന് കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുക. 

രണ്ടാമത്തെ ലെവലില്‍ കാലുകള്‍ ഭിത്തിയില്‍ ആണ് കുത്തേണ്ടത്. മൂന്നാമത്തെ ലെവലില്‍ കാലുകള്‍ അല്‍പ്പം കൂടി ഉയര്‍ത്തുക. 

 

നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുക്കുകയും ഇവ ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ കുടവയറും ഫാറ്റും തടിയുമൊക്കെ കുറയ്ക്കാന്‍ ഇത്തരത്തിലുള്ള ചലഞ്ചുകള്‍ നിങ്ങളെ സഹായിക്കാം. 


 

click me!